ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും സന്ദര്‍ശിച്ചു. ബുധനാഴ്‌ച്ച രാവിലെ തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചിരിക്കുന്നത്. ജയിലില്‍വെച്ച് ഇരുവരും ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നു. കേസില്‍ ചിദംബരം അറസ്റ്റിലായ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിദംബരത്തിനുവേണ്ടി വാദിച്ചെങ്കിലും പിന്നീട് ഉണ്ടായിരുന്നില്ല.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കുമെന്നാണ് സൂചന. സെപ്തംബര്‍ അഞ്ച് മുതല്‍ ചിദംബരം ജയിലില്‍ കഴിയുകയാണ്.
















