മുംബൈ: വര്‍ഗീയ വിരുദ്ധ സമരമെന്ന് മുഖംമൂടി അണിഞ്ഞ് സിപിഎമ്മും ഒടുവില്‍ മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു പിന്തുണ അറിയിച്ചു. ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. മഹാരാഷ്‌ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സംയുക്ത സര്‍ക്കാരിനെ പിന്തുണയ്‌ക്കുക. പാല്‍ഘര്‍ ജില്ലയിലെ ദഹാണു മണ്ഡലത്തിലെ സിപിഎം എംഎല്‍എ വിനോദ് നിക്കോളെയാണ് ശിവസേനയെ പിന്തുണയ്‌ക്കുക. ഡെപ്യൂട്ട് സ്പീക്കര്‍ അടക്കം ഏതെങ്കിലും സുപ്രധാന സ്ഥാനങ്ങള്‍ വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെയോട് നിക്കോളെ അഭ്യര്‍ഥിച്ചതായാണു സൂചന.
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്. മഹാസഖ്യത്തിന്റെകക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉദ്ധവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീലും കോണ്‍ഗ്രസില്‍നിന്ന് ബാലാസാഹെബ് തോറാട്ടും ഉപമുഖ്യമന്ത്രിമാരാകും. നാളെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളത്തില്‍ നടന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തിലാണ് ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തത്. സഖ്യനേതാക്കള്‍ക്കൊപ്പം രാത്രിതന്നെ ഉദ്ധവ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു.
















