ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ്് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷെയ്ക്ക് സഹൂര്‍ അഹമ്മദ്, ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ന് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. സര്‍ക്കാരിന്റെ പരിപാടി അലങ്കോപ്പെടുത്താനാണ് ഭീകരര്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്മെന്റ്് ഓഫീസര്‍ ശീതള്‍ നന്ദ അറിയിച്ചു. അതേസമയം ആക്രമണത്തിനിടെ പ്രദേശത്തെ സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനും ഭീകരര്‍ ശ്രമം നടത്തി.
സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
















