കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും സന്ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ കയറ്റില്ലെന്ന് നിലപാടാണ് പോലീസ് ഇത്തവണ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ശബരിമലയില്‍ പോകുന്നതിനുള്ള പോലീസ് സുരക്ഷയ്‌ക്കായി കമ്മിഷ്ണര്‍ ഓഫീസുമായി ബന്ധപ്പെടും. സുരക്ഷ അനുവദിക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി അറിയിച്ചു. ചൊവ്വാഴ്ച ഭൂമാത് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയില്‍ സന്ദര്‍ശനം നടത്താനായി ബിന്ദു അമ്മിണിയും കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് അറിയിക്കുകയും ഭക്തരില്‍ നിന്നുള്ള പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അവര്‍ തിരിച്ചു പോവുകയായിരുന്നു.
അതിനിടെ ബിന്ദു അമ്മിണിയുടെ നേര്‍ക്ക് മുളകുപൊടു സ്‌പ്രേ ചെയ്തതായും ആരോപണമുണ്ട്. എന്നാല്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നത് മുളക് സ്‌പ്രേയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
















