പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനത്തിന് അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി പോലീസ്. 10നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കിയിട്ടുണ്ട്.
നിലയ്ക്കലും പമ്പയിലും സുരക്ഷയ്ക്കായി കൂടുതല്‍ വനിതാ പോലീസിനെ നിയോഗിച്ചു കഴിഞ്ഞു. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ രേഖകള്‍ പരിശോധിച്ചേ കടത്തിവിടുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
സംഘര്‍ഷം ഒഴിവാക്കി തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി. കഴിഞ്ഞ ദിവസം ഭൂമാതാ ബ്രിഗേഡ് സമിതി നേതാവ തൃപ്തി ദേശായിയും, ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘവും ശബരിമല ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുകയും പോലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കലില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചാണ് പമ്പയിലേക്കു കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘങ്ങളോടൊപ്പം എത്തുന്ന യുവതികളെ പമ്പയിലും നിലയ്ക്കലിലുമായി തടയുന്നുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ ദര്‍ശനം നടത്തി മടങ്ങിവരുന്നതുവരെ ഇവരെ പോലീസ് കണ്ട്രോള് റൂമുകളില്‍ ഇരിക്കാന്‍ അനുവദിക്കുന്നുണ്ട്.
ശബരിമലയില്‍ ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശം അനുവദിച്ചു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പോലീസിനും നയംമാറ്റമുണ്ടായത്. സുപ്രീംകോടതി വിധിയില്‍ നിയമോപദേശം തേടിയശേഷമാണ് യുവതികളെ തടയാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: