Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണീരുണങ്ങാതെ ഇന്ത്യ; സ്മരണകളില്‍ ധീരതയുടെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 06:09 am IST
in India

മുംബൈ: പതിനൊന്നു കൊല്ലം മുന്‍പ്, 2008 നവംബര്‍ 26. ഇന്ത്യയല്ല ലോകം തന്നെ ഞെട്ടിവിറച്ച ദിനം. അന്ന് മുബൈയില്‍ നടന്ന  നാലു ദിവസം നീണ്ട ഭീകരാക്രമണ പരമ്പരയില്‍ 166 ജീവനുകളാണ് പൊലിഞ്ഞത്. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് ഭീകരരെയും വകവരുത്തി.

 അന്നു ജീവന്‍ നഷ്ടപ്പെട്ടവരുടെയും നിരവധിപേരെ രക്ഷിക്കുന്നതിനിടെ ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും കണ്ണീരുണങ്ങാത്ത സ്മരണയ്‌ക്കു മുന്‍പില്‍ രാജ്യം ഒരിക്കല്‍ കൂടി നമിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ പുതുക്കി രാജ്യത്തിന്റെ പലയിടങ്ങളിലും അനുസ്മരണ പരിപാടികള്‍ നടന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. 

‘2008ലെ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലി, ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാന്‍ നിലകൊള്ളുന്നു. ജന്മഭൂമിയെ രക്ഷിക്കാന്‍, അനവധി ജീവനുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവന്‍ബലിയര്‍പ്പിച്ച വീര സൈനികരുടെ ധൈര്യത്തിന് ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’. ദല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം എത്തിയ പത്ത് ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരരാണ് മുംബൈയില്‍ ആക്രമണ പരമ്പര അഴിച്ചുവിട്ടത്. ഇരുളിന്റെ മറവില്‍ എത്തിയ അവര്‍ ആദ്യം തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷനാണ് ആക്രമിച്ചത്. ഇന്ത്യ പിന്നീട് തൂക്കിലേറ്റിയ അജ്മല്‍ കസബും മറ്റൊരു ഭീകരന്‍ ഇസ്മയില്‍ ഖാനുമാണ് ഇവിടെ ആക്രമണം അഴിച്ചുവിട്ടത്. അവിടെ പൊലിഞ്ഞത് 58 ജീവനുകളാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അതിനു ശേഷം ഇവര്‍ കാമ ആശുപത്രിയില്‍ കടന്നുകയറിയെങ്കിലും ആശുപത്രി ജീവനക്കാരുടെ ജാഗ്രത കാരണം പദ്ധതി പാളി. എന്നാല്‍, ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, വിജയ് സൈലാസ്‌ക്കര്‍, അശോക് കാംതെ എന്നിവരടക്കം ആറു  പോലീസ് ഉദ്യോഗസ്ഥരുടെ ജീവനാണ് ഭീകരര്‍ എടുത്തത്.

രണ്ടാമത്തെ ആക്രമണം നടന്നത് നരിമാന്‍ ഹൗസ് കോംപ്ലക്‌സിലാണ്. അഞ്ച്  ഇസ്രയേലികള്‍ അടക്കം എട്ടുപേരാണ് അവിടെ മരിച്ചത്. ഇതില്‍ കൊല്ലപ്പെട്ട റാബിയെന്നയാളുടെ രണ്ടു വയസ്സുമാത്രമുള്ള മകന്‍ മോഷെ രക്ഷപ്പെട്ടിരുന്നു. മോഷെയെ 2017-ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

ലിയോപോള്‍ഡ് കഫേ, താജ് ഹോട്ടല്‍, ടവര്‍  എന്നിവിടങ്ങളിലായിരുന്നു അടുത്ത ആക്രമണങ്ങള്‍. താജ് ഹോട്ടല്‍ നാലു ഭീകരര്‍ മൂന്നു ദിവസമാണ് ഉപരോധിച്ചത്. 31 പേരെയാണ് ഇവിടെ അവര്‍ വധിച്ചത്. ഒബറോയി ട്രൈഡന്റാണ് ഭീകരര്‍ ആക്രമിച്ച മറ്റൊരു സ്ഥലം. 30 പേരുടെ ജീവനെടുത്ത ഇവിടുത്തെ ആക്രമണം നവംബര്‍ 28നാണ് അവസാനിപ്പിച്ചത്. താജ്മഹല്‍ പാലസ് ഹോട്ടല്‍ ഭീകരമുക്തമായി പ്രഖ്യാപിച്ചത് നവംബര്‍ 29ന് രാവിലെയാണ്. ഇവിടെ തമ്പടിച്ച മൂന്നു ഭീകരരെ കൂടി എന്‍എസ്ജി കമാന്‍ഡോകള്‍ വകവരുത്തിയതോടെയാണ് ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യമായത്. താജ് ഹോട്ടലില്‍ വച്ച് ഭീകരരുടെ വെടിയേറ്റ സുനില്‍ യാദവ് എന്ന കമാന്‍ഡോയെ രക്ഷിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശി  മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന കമാന്‍ഡോ വീരമൃത്യുവരിച്ചത്.

പത്തില്‍ ഒന്‍പതു ഭീകരരും കമാന്‍ഡോകളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. 2012ല്‍ പൂനെ യെര്‍വാദ് സെന്‍ട്രല്‍ ജയിലില്‍ വച്ച് അജ്മല്‍ കസബിനെ തൂക്കിലേറ്റുകയും ചെയ്തു. ഹാഫീസ് സെയ്ദ് എന്ന കൊടുംഭീകരനായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ ഇന്നും പാക്കിസ്ഥാനില്‍ സുഖമായി വാഴുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.