പീരുമേട്: 1200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് അയ്യപ്പനെ കാണാന്‍ 143 അംഗ സംഘമെത്തി. ബാലകൃഷ്ണ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് തെലങ്കാനയില്‍ നിന്നുമുള്ള സംഘമെത്തിയത്ത്. 13 വയസ് മുതല്‍ 85 വയസ് വരെയുള്ളവരുണ്ട് തീര്‍ഥാടക സംഘത്തില്‍. തെലങ്കാനയില്‍ നിന്ന് കഴിഞ്ഞ മാസം 21നാണ് ഇവര്‍ പുറപ്പെട്ടത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ താണ്ടിയാണ് സംഘം ഞായാറാഴ്ച വണ്ടിപ്പെരിയാറിന് സമീപത്തെ സത്രത്തിലെത്തിയത്. 38 ദിവസങ്ങള്‍ കൊണ്ട് പല സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളും ചെയ്തായിരുന്നു യാത്ര. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നതിന് വാഹനങ്ങളും കൊണ്ടുവന്നിരുന്നു. ഇന്നലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സംഘം വിവിധ ബസ്സുകളിലായി നാട്ടിലേക്ക് മടങ്ങി.
















