നീലിമല പിന്നിട്ട് ഭക്തര് എത്തിച്ചേരുന്നത് അപ്പാച്ചിമേട്ടിലാണ്. ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവന്‍ ദുര്‍ദേവതകളെ കടക്കി പരിപാടിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. അപ്പാച്ചി, ഇപ്പാച്ചി എന്നറിയപ്പെടുന്ന കുഴികളാണ് ഈ മലമ്പാതയുടെ ഇരുവശത്തും. ദുര്‍ദേവതകളുടെ തൃപ്തിക്കായി ഈ കുഴികളില്‍ ഭക്തര്‍ ഉണ്ടവഴിപാട് നടത്തുന്നു.
പണ്ട് യാചകര്‍ക്ക് ഭക്തന്മാര്‍ ദാനധര്‍മങ്ങള്‍ നടത്തിയിരുന്നതും ഇവിടെയാണ്. അതിനാല്‍ അപ്പാച്ചിമേടിന് ധര്‍മമേട് എന്നും പേരുണ്ട്. ഇവിടെ വേണ്ട വഴിപാട് നടത്തിയാല്‍ അഭീഷ്ടസിദ്ധിയും ഐശ്വര്യവും ദേവതാപ്രീതിയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഇവിടെഇരുവശവും അഗാധഗര്‍ത്തങ്ങളാണ്. ദുര്‍ഭൂതങ്ങളുടെ ആവാസകേന്ദ്രമാണ് അപ്പാച്ചിമേട് എന്ന് വിശ്വസിക്കപ്പെടുന്നു. അരിമാവ് കുഴച്ചുണ്ടാക്കിയ ഉണ്ടകള്‍ അപ്പാച്ചിമേടിന്റെ ഗര്‍ത്തങ്ങളിലേക്ക് എറിയുമ്പോള്‍ ദുര്‍ഭൂതങ്ങളെ പ്രീതിപ്പെടുത്തുകാണ് ചെയ്യുന്നത്. ഭഗവാന്റെ സന്നിധിയിലേക്കെത്തുമ്പോള്‍ ഭഗവാന് സമര്‍പ്പിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രം മതിയെന്ന താല്‍പ്പര്യമായിരിക്കാം ഈ ചടങ്ങിലൂടെ വ്യക്തമാകുന്നത്. മനുഷ്യമനസ്സിലെ പാപത്തെ അഗാധഗര്‍ത്തത്തിലേക്ക് ഉപേക്ഷിക്കുന്നതിന്റെ പ്രതീകാത്മകമായും ഇതിനെ കാണാം.
ശബരിപീഠം
അപ്പാച്ചിമേട് കഴിഞ്ഞാല്‍ ഒരു സമതലപ്രദേശത്തെത്തും. ഇതാണ് ശബരിപീഠം. രാമായണത്തിലെ ശബരിയെന്ന താപസിയുടെ ആശ്രമം. സീതയെ തിരഞ്ഞുള്ള യാത്രയ്‌ക്കിടെ രാമലക്ഷ്മണന്മാര്‍ ഇവിടെ ശബരിയെ കണ്ടുമുട്ടിയതായും ശ്രീരാമചന്ദ്രന്‍ ശബരിക്ക് മോക്ഷം നല്‍കിയതായുമാണ് ഐതിഹ്യം. ശബരിപീഠത്തില്‍ നാളികേരമുടച്ച് കര്‍പ്പൂരം കത്തിച്ച് വെടിവഴിപാട് നടത്തി അയ്യപ്പന്മാര്‍ മുന്നോട്ടുനീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: