Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ക്ഷോഭിച്ചിട്ട് കാര്യമില്ല’; ആചാരലംഘനത്തിനുള്ള ശ്രമങ്ങളെ വിശ്വാസികള്‍ എതിര്‍ക്കും; കടകംപള്ളിക്ക് ജനം ടിവിയുടെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 09:25 pm IST
in Kerala

കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള ശ്രമവുമായി വീണ്ടുമെത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും ജനം ടിവിയാണ് സഹായിച്ചതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരോക്ഷമായ വിമര്‍ശത്തിന് മറുപടി നല്‍കി ചാനലിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ബാബു.

കടകംപള്ളി മര്യാദയ്‌ക്ക് പത്രം വായിച്ചിരുന്നെങ്കില്‍ തൃപ്തി ദേശായി വരാന്‍ പോകുന്നു എന്നും രഹനാ ഫാത്തിമ മാലയിട്ടു എന്നുമുള്ള വാര്‍ത്തകള്‍ അറിയുമായിരുന്നു. കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാല്‍ അവിടെയുള്ള ഭക്തര്‍ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്, സുരേഷ് ബാബു വ്യക്തമാക്കി.

കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തില്‍ തൃപ്തി എത്തിയപ്പോള്‍ തന്നെ സഹയാത്രികരാണ് അര്‍ദ്ധരാത്രിയില്‍ തന്നെ വിവരം എന്നെ അറിയിച്ചത്. തൃപ്തി വരുമെന്ന് പറഞ്ഞാല്‍ ജനം ടിവിയുടെ സംഘം അന്വേഷിക്കും. ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങള്‍ മുഴുവനും ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെയും നിരീക്ഷണത്തിലാണെന്നും സുരേഷ് ചൂണ്ടിക്കാട്ടി. 

കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടിവി കൊണ്ടുവന്ന വാര്‍ത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോണ്‍ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാമെന്നും ജനം ടിവി ചീഫ് എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു.

പൂര്‍ണരൂപം വായിക്കാം

തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നു എന്നകാര്യം ജനം ടി വി മാത്രം എങ്ങനെ അറിഞ്ഞു എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം തീര്‍ച്ചയായും ന്യായമാണ്. മന്ത്രിപ്പണിയില്‍ എത്തും മുന്‍പ് തല്ലും പിടിയും മാസപ്പടിയും ഒക്കെയായി നടന്ന മന്ത്രിക്ക് പത്രപ്രവര്‍ത്തനത്തെ കുറിച്ച് അറിയില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ ചോദ്യത്തെ അദ്ദേഹത്തിന്റെ ഈ കാര്യത്തിലുള്ള ബോധമില്ലായ്‌മയായി തന്നെ കാണുന്നു.

ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഭക്തര്‍ക്കൊപ്പം ആചാരസംരക്ഷണത്തിനായി ജനം ടി വി ഉണ്ടാകും എന്ന സന്ദേശം വളരെ കൃത്യമായി തന്നെ ഞങ്ങള്‍ നല്‍കിയിരുന്നു. അത് ജനം ടി വിയുടെ ധര്‍മ്മവും നിയോഗവുമാണ്. ജനം ടി വിയുടെ നിയോഗം ഭാരതീയ സംസ്‌കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും പരിരക്ഷയും പോഷണവുമാണ്. ഹിന്ദുധര്‍മ്മം എന്ന വാക്കുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ഹിന്ദുമതത്തെയല്ല, ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും നെടുകെയും കുറുകെയും സഹസ്രാബ്ദങ്ങളായി ജനപദങ്ങള്‍ ആര്‍ജ്ജിച്ച മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ആകത്തുകയാണ്. വിശ്വാസങ്ങള്‍ പലതുണ്ടാകാം. പക്ഷേ, ഭാരതീയര്‍ ഒന്നാണ്. ലോകത്തെ സംസ്‌കാര വിശേഷങ്ങള്‍ ഒന്നൊന്നായി ഒടുങ്ങുമ്പോഴും ഒരു കൊടുങ്കാറ്റിലും ആടാതെ ഉലയാതെ നില്‍ക്കുന്ന ദീപനാളം പോലെ, ലോകത്തിനു മുഴുവന്‍ വിജ്ഞാനത്തിന്റെ പ്രഭാപ്രസരം പകര്‍ന്ന് ഭാരതീയ സംസ്‌കാരം നിലനില്‍ക്കുമ്പോള്‍, ഒരുകാര്യം മറക്കരുത്; അത് സഹസ്രാബ്ദങ്ങള്‍ പിന്നിട്ടതാണ്.

കടകംപള്ളി ഉദ്ബോധിപ്പിക്കുന്ന കമ്യൂണിസം ഒരു നൂറ്റാണ്ട് തികയും മുന്‍പേ മരണമടഞ്ഞു എന്നുമാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് നിലകൊള്ളുന്നത് എന്നതിനെ കുറിച്ച് ഒരു പരസ്യ സംവാദത്തിന് തയ്യാറുമാണ്. സംസ്‌കാരത്തെ കുറിച്ച് കടകംപള്ളിയോട് എന്നല്ല, കമ്യൂണിസ്റ്റുകാരോട് തന്നെ പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി മറ്റുള്ളവരെ വെട്ടാനും കൊല്ലാനും നടന്ന ടി പി ചന്ദ്രശേഖരന് 51 വെട്ടിന്റെ വീരമൃത്യു സമ്മാനിച്ച, എം വി രാഘവനെ നിയമസഭയില്‍ ഇട്ട് തല്ലിയ, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാം എന്ന് വോട്ട് പിടിച്ചിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ, സ്വന്തം പാര്‍ട്ടിയെ നയിക്കുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നടിച്ച വി എസ് അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ച, അഴിമതിയുടെയും നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായ കമ്യൂണിസ്റ്റുകാരോട് സംസ്‌കാരത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ഓരോ ക്ഷേത്രത്തിലും തന്ത്രി തന്റെ പ്രാണന്റെ ഒരു ഭാഗം നല്‍കി പ്രതിഷ്ഠ നടത്തുമ്പോള്‍ ചെയ്യുന്ന പ്രതിജ്ഞയുണ്ട്. ആ പ്രതിഷ്ഠയുടെ ആചാരങ്ങള്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന്. ദേവസാന്നിധ്യത്തില്‍ തന്ത്രി മാത്രമല്ല, പൂജകരും വിശ്വാസികളും ഒന്നിച്ചെടുക്കുന്ന പ്രതിജ്ഞയാണത്. അതുതന്നെയാണ് ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഭക്തര്‍ ഒന്നടങ്കം നിലപാടെടുക്കാന്‍ കാരണവും. ഹിന്ദുത്വത്തിന്റെ ആചാരങ്ങള്‍ തകര്‍ന്നാലേ കമ്യൂണിസത്തിന് കേരളത്തില്‍ പിടിച്ചു നില്‍ക്കാനാകൂ എന്നതുകൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ലക്ഷ്യമിടുന്നത്.

അതുകൊണ്ട് കടകംപള്ളി സുരേന്ദ്രനോട് പറയാനുള്ളത് മര്യാദയ്‌ക്ക് പത്രം വായിച്ചിരുന്നെങ്കില്‍ തൃപ്തി ദേശായി വരാന്‍ പോകുന്നു എന്നും രഹാന ഫാത്തിമ മാലയിട്ടു എന്നുമുള്ള വാര്‍ത്തകള്‍ താങ്കള്‍ നേരത്തെ തന്നെ കാണുമായിരുന്നു എന്നാണ്. ഈ വാര്‍ത്ത കണ്ടതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ എല്ലാ വഴിക്കും അന്വേഷിച്ചത്. കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാല്‍ അവിടെയുള്ള മലയാളികളായ ഭക്തര്‍ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തില്‍ തൃപ്തി എത്തിയപ്പോള്‍ തന്നെ സഹയാത്രികരാണ് അര്‍ദ്ധരാത്രിയില്‍ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവന്‍ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങള്‍ സ്വീകരിക്കുന്നു.

നവംബര്‍ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണില്‍ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുമ്പോള്‍ അതേപടി വിഴുങ്ങാന്‍ വി എസ് അച്യുതാനന്ദന്‍ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങള്‍ക്ക് കഴിയില്ല. തനിക്ക് ഹിന്ദി അറിയില്ല എന്ന് പിണറായി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരുപക്ഷേ, അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ജപ്പാന്‍ യാത്രയുടെ പാക്കിംഗ് തിരക്കിലായിരുന്നിരിക്കാം. തൃപ്തി വരുമെന്ന് പറഞ്ഞാല്‍ ടീ ജനം അന്വേഷിക്കും. ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങള്‍ മുഴുവനും ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെ നിരീക്ഷണത്തിലാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്ന ഞങ്ങള്‍ അതുകൊണ്ട് കാര്യമറിയും. വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജന്‍സ് പോലീസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്കൊക്കെ നിര്‍ബ്ബന്ധിത പെന്‍ഷന്‍ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ താങ്കള്‍ ശുപാര്‍ശ ചെയ്യേണ്ടത്.

ഞങ്ങള്‍ നടത്തുന്നത് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമാണ്. മതരാഷ്‌ട്രീയങ്ങള്‍ക്ക് അതീതമായി പൊതുസമൂഹത്തിന്റെയും പ്രശ്നങ്ങള്‍ ഭക്തരുടേതിന് ഒപ്പം ഞങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കെ കെ ശൈലജയുടെ 40,000 രൂപയുടെ കണ്ണട മുതല്‍ എം എം മണിയുടെ മരുമകന്റെ സൊസൈറ്റിയുടെ പേരില്‍ വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം എഴുതി വാങ്ങിയതും ഊരാളുങ്കല്‍ വിലാസം തട്ടിപ്പുകളും സി പി എം വയനാട് ജില്ലാ സെക്രട്ടറിക്ക് എതിരായ ആരോപണവും കോട്ടയം ജില്ലാ സെക്രട്ടറിയുടെ പോലീസ് സ്ഥലംമാറ്റ ഇടപാടുകളും ഒക്കെ പുറത്തു കൊണ്ടുവന്നത് ജനം ടി വിയാണ്. കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാര്‍ത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോണ്‍ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?

തൃപ്തിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഞങ്ങളുടെ ടീമിലെ മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായ ഐസണ്‍ ജോസ് ഇടതുപക്ഷ സഹയാത്രികനാണ് എന്ന കാര്യം കൂടി മന്ത്രി അറിയണം. മതത്തിനും രാഷ്‌ട്രീയത്തിനും അപ്പുറം സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്റെയും ഭാരതീയ സംസ്‌കാരിത്തിന്റെയും മൂല്യങ്ങളുടെയും വില അറിയുന്നതുകൊണ്ടാണ് രാത്രി ഒന്നര മണി മുതല്‍ വിമാനത്താവളത്തിലെ തണുപ്പില്‍ ഉറക്കമിളച്ച് ഈ പത്രപ്രവര്‍ത്തകന്‍ കാത്തിരുന്നത് എന്നും മന്ത്രി അറിയണം. ടീം ജനം ഒരു വികാരമാണ്. ഭക്തര്‍ നെഞ്ചിലേറ്റിയ വികാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.