Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കെതിരായ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മാധ്യമമാക്കി പാക്കിസ്ഥാന്‍; കശ്മീര്‍ താഴ്‌വരയില്‍ നിയന്ത്രണം ആവശ്യമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 07:32 pm IST
in India

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ശേഷം ജിഹാദി പ്രവര്‍ത്തനങ്ങള്‍ താഴ്‌വരയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ ആശയവിനിമയത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

ആളുകള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രം ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും മേത്ത വ്യക്തമാക്കി. താഴ്വരയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും പാസുകള്‍ ലഭിച്ച ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നും തുഷാര്‍ മേത്ത സുപ്രീംകോടതിയോട് ചൊവ്വാഴ്ച പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, ഇന്റര്‍നെറ്റ് ജിഹാദി പ്രവര്‍ത്തനങ്ങളുടെ പ്രധാന മാധ്യമമാണെന്നും. വിദ്വേഷപരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജിഹാദി നേതാക്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നെന്നും സോളിസിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ അവസ്ഥ വ്യക്തമാക്കിയത്. രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നും അദേഹം പറഞ്ഞു.

ഡാര്‍ക്ക് വെബിലെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വാട്ട്സ്ആപ്പും ടെലിഗ്രാമും ഉള്‍പ്പെടെ മറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലും ഇന്ത്യയ്‌ക്കെതിരെ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും മേത്ത വ്യക്തമാക്കി. പാക്കിസ്ഥാന്റെ കുപ്രചാരണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റിലെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജമ്മുവിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ടെന്നും സ്ഥിതി സാധാരണ നിലയിലായതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ക്രമേണ പുനര്‍സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.