തിരുവനന്തപുരം: ശബരിമല ആചാരലംഘനത്തിന് രണ്ടാമതും ശ്രമിച്ച തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവില്‍ സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുമായി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന് പോലും മന്ത്രി എ.കെ. ബാലന്‍ വിശദീകരിക്കുന്നില്ല. ഇതില്‍ നിന്ന് എന്താണ് തെളിയുന്നത്. ആക്ടിവിസ്റ്റുകളുടെ വരവിന് പിന്നില്‍ അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. സംഘം മലയ്‌ക്ക് പോകാതെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ നാടകവും ഗൂഢാലോചനയുടെ ഭാഗമാണ്. അവരെ തിരിച്ചയയ്‌ക്കാന്‍ എന്തിന് ഇത്രയും മണിക്കൂറുകള്‍ വൈകിയെന്നതും ഇതിലെ സര്‍ക്കാരിന്റെ പങ്കിനെ ബലപ്പെടുത്തുന്നു.
ഈ ചെയ്തികളെല്ലാം നടത്തിയ ശേഷവും ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ തിരിച്ചയയ്‌ക്കുന്നെന്ന പ്രതീതി വരുത്തി വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച കാര്യത്തില്‍ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
















