ന്യൂദല്‍ഹി: പഞ്ചാബില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദം വര്‍ധിക്കുകയും രൂക്ഷമാകുകയും ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് ഗവര്‍ണര്‍ വി പി സിങ് ബദ്നോര്‍ എന്നിവര്‍ക്കാണ് നേതാക്കള്‍ റിപ്പോര്‍ട്ട് നല്‍കിയത്.
നവംബര്‍ ഏഴിന് കമ്മ്യൂണിസ്റ്റു ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഗ്രൂര്‍ ഗ്രാമത്തിലെ സിങിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് ഭീകരരെ അനൂകൂലിക്കുന്ന ചിത്രങ്ങളും മറ്റും സംഘം കണ്ടത്. ചെഗുവേരയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സാഹിത്യങ്ങള്‍, ലഘു ലേഖകളും ദളിത് ധര്‍മ്മശാലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബിലെ ഒരു ദളിത് വിശ്രമ കേന്ദ്രത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരരെ അനുകൂലിക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപി വൈസ് പ്രസിഡന്റും രാജ്യ സഭാംഗവുമായ വിനയ് സഹസ്രാബുദ്ധി, മുന്‍ മന്ത്രിയും ഭഗ്പത് എംപിയുമായ സത്യപാല്‍ സിങംഗ്, ലോക സഭ എംപി വിഡി റാം എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
















