ന്യൂദല്‍ഹി : അയോധ്യ ക്ഷേത്ര നിര്‍മാണത്തിനെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുന്നില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
അതേസമയം പള്ളിപണിയുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഞ്ചേക്കര്‍ ഭൂമി കൈപ്പറ്റുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. അയോധ്യ കേസില്‍ മുഖ്യ കക്ഷികളില്‍ ഒന്നായിരുന്നു ഉത്തര്‍പ്രദേശിലെ സുന്നി വഖഫ് ബോര്‍ഡ്.
നവംബര്‍ ഒന്‍പതിന് ആണ് അയോധ്യാ തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടു കൊടുക്കാന്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. അതിനു പിന്നാലെ പുനപരിശോധന നല്‍കുന്നില്ലെന്ന് ആദ്യം സുന്നി വഖഫ് ബോര്‍ഡ് നേതാക്കള്‍ അറിയിച്ചതാണ്. അതിനുശേഷം യോഗം ചേര്‍ന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എന്നാല്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: