മുംബൈ: എന്‍സിപിയില്‍ നിന്ന് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച അജിത് പവാര്‍ വീണ്ടും കാലുമാറിയെന്ന് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി പദം രാജിവച്ചതിനു പിന്നാലെ ശിവസേന വക്താവ് സഞ്ജയ് റാവത്താണ് അജിത് പവാര്‍ ത്രികക്ഷി സഖ്യത്തിനൊപ്പമാണെന്നു വ്യക്തമായത്. അജിത് പവാര്‍ എന്‍സിപിയിവല്‍ തിരിച്ചെത്തിയെന്നും റാവത്ത്. ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്ന് അജിത് പവാറിനെ എന്‍സിപി പുറത്താക്കിയിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ ഇന്ന് ഉച്ചയോടെയാണു രാജിവച്ചത്. ബിജെപിയുടെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മൂന്നരയ്‌ക്കു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മാധ്യമസമ്മേളനത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായാല്‍ ഫഡ്‌നാവിസും ഒരുപക്ഷേ രാജിവയ്‌ക്കാന്‍ സാധ്യതയുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജസ്റ്റിസ് എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ വിശ്വാസവോട്ട് തേടാന്‍ ഉത്തരവിട്ടത്. സ്ഥിരം സ്പീക്കര്‍ എന്ന ബിജെപി ആവശ്യം കോടതി തള്ളി. പ്രോടൈം സ്പീക്കറെ നിയമിച്ച് നാളെ വൈകിട്ട് അഞ്ചിന് വിശ്വാസവോട്ട് നടത്താനായിരുന്നു ഉത്തരവ്. രഹസ്യബാലറ്റ് പാടില്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി.
ഗവര്‍ണര്‍ നല്‍കിയ പതിനാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് ഫട്‌നാവിസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചിരുന്നു. ചട്ടപ്രകാരം പ്രോടൈം സ്പീക്കറെ അല്ല നിയമിക്കേണ്ടതെന്നും സഭ സമ്മേളിച്ച് സ്പീക്കറേയും മറ്റ് കക്ഷി നേതാക്കളേയും തീരുമാനിച്ച ശേഷമാകണം വിശ്വാസവോട്ടെടുപ്പെന്നും റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
















