തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയ ത് കൃത്യമായ ആസൂത്രണത്തോടെ. ഭരണഘടന ദിനത്തില്‍ തന്നെ ശബരിമലയില്‍ എത്തി ക്രമസമാധാനം പ്രശ്‌നം സൃഷ്ടിക്കാനായിരുന്നു തൃപ്തിയുടെയും കേരളത്തില്‍ ഇവരെ സഹായിക്കാന്‍ എത്തിയ ബിന്ദു അമ്മിണിയുടേയും ലക്ഷ്യം. തങ്ങളുടെ യാത്രയുടെ എല്ലാ വിവരങ്ങളും ലോകത്തെ അറിയിക്കാനും മാധ്യമശ്രദ്ധ നേടാനും ഏഷ്യന്‍ ന്യൂസ് ഏജന്‍സി സംഘത്തെ തൃത്പി നേരത്തെ യാത്രാവിവരങ്ങള്‍ അറിയിച്ചിരുന്നു. പൂനെയില്‍ നിന്ന് ഇവര്‍ യാത്ര ചെയ്ത വിമാനത്തില്‍ എഎന്‍ഐ മാധ്യമപ്രവര്‍ത്തയും ഉണ്ടായിരുന്നു. പൂനെ വിമാനത്താവളത്തിനു പുറത്ത് എഎന്‍ഐക്ക് അഭിമുഖം നല്‍കിയ ശേഷമാണ് യാത്ര ആരംഭിച്ചത്.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങയതു മുതല്‍ എഎന്‍ഐ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. അതേസമയം, തൃപ്തി എത്തുന്ന വിവരം കേരളത്തില്‍ ജനം ടിവി ഉള്‍പ്പെടെ ചാനലുകള്‍ക്ക് ലഭിച്ചിരുന്നു. രാത്രി രണ്ടു മണിയോടെ വിമാനത്താവളത്തില്‍ എത്തിയ സംഘം പുലര്‍ച്ചയോടെയാണു പുറത്തെത്തിയത്. സംഘത്തിന് സഹായം ചെയ്യാനും സ്വീകരിക്കാനുമാണ് ബിന്ദു അമ്മിണി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, ചാനലുകള്‍ വിവരം അറിഞ്ഞതോടെയാണു നേരിട്ട് പമ്പയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ അഭയം തേടാന്‍ തീരുമാനിക്കുകയായിരുന്നു. 2018ലെ കോടതി വിധിയുടെ പകര്‍പ്പ് മാത്രമാണ് ഈ സംഘത്തിന്റെ പക്കലുള്ളതെന്നാണ് സൂചന.
















