കൊച്ചി : ശബരിമലയില്‍ ആചാരലംഘനത്തിനായി കൊച്ചിയില്‍ എത്തിയ തൃപ്തി ദേശായിയും സംഘത്തിനും നേരെ ഭക്തരുടെ വന്‍ പ്രതിഷേധം. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് യുവതീ പ്രവേശനത്തെ തടഞ്ഞ് ഭക്തര്‍ എത്തിയിരിക്കുന്നത്.
നാമജപവും ശരണം വിളിയുമായി നിരവധി ഭക്തര്‍ ഇങ്ങോട്ടേയ്‌ക്ക് എത്തിക്കൊണ്ടിരക്കുകയാണ്. നാമജപ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇവരെ നീക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്. അതേസമയം ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് തൃപ്തി ദേശായിയും സംഘവും പോലീസ് കമ്മിഷണര്‍ ഓഫീസിലാണ്. ഇവരുമായി ചര്‍ച്ച നടത്തി വരികയാണ്.
ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു കത്തയച്ചിരുന്നതായി തൃപ്തി ദേശായി അറിയിച്ചിരുന്നു. യുവതി പ്രവേശനത്തിനു സ്റ്റേയില്ലെന്നാണ് തൃപ്തിയുടെ അവകാശ വാദം.
അതിനിടെ ബിന്ദു അമ്മിണിക്കു നേരെ മുളകുപൊട് സ്‌പ്രേ ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കമ്മിഷണര്‍ ഓഫീസില്‍ വെച്ച് കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ മുളകുപൊടി സ്‌പ്രേ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നാടകീയമായി ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മുളകുപൊടി സ്‌പ്രേ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തു.
















