കൊച്ചി : ആചാര ലംഘനത്തിനായി വീണ്ടും ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത ബിന്ദു അമ്മിണിക്കു നേരെ മുളകുപൊടിയെറിഞ്ഞെന്ന് ആരോപണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇവര്‍ക്കു നെരെ മുളകുപൊടിയെറിഞ്ഞെന്ന നാടകവുമായി ബിന്ദു രംഗത്ത് എത്തുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍വെച്ചാണ് സംഭവം നടന്നത്. തുടര്‍ന്ന് ബിന്ദുവിനെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റി.
അതേസമയം ഇവര്‍ വീണ്ടും ആചാരലംഘനത്തിനായി എത്തുന്നതറിഞ്ഞ് ഭക്തരില്‍ നിന്നുള്ള പ്രതിഷേധം ശക്തമായിട്ടുണ്ട്.
















