Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഷ്ണവ സമ്പ്രദായങ്ങള്‍

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Nov 26, 2019, 06:32 am IST
in Samskriti

ഈ പാഞ്ചരാത്രസമ്പ്രദായത്തിന് അതിവിപുലമായ സാഹിത്യശേഖരം ഉണ്ട്; പലതും അച്ചടിച്ചിട്ടില്ല എന്നാണ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. പൊതുവേ ശൈവഗ്രന്ഥങ്ങളെ ആഗമങ്ങളെന്നും ശാക്തസാഹിത്യങ്ങളെ തന്ത്രങ്ങളെന്നും വൈഷ്ണവഗ്രന്ഥങ്ങളെ സംഹിതകളെന്നും തരംതിരിച്ചു പറയാറുണ്ട്. ഇതിന് അപവാദങ്ങളുമുണ്ട്. വൈഷ്ണവസംഹിതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാത്വതസംഹിതയാണ്. മഹാഭാരതത്തില്‍ ഇതിനെ പരാമര്‍ശിക്കുന്നുണ്ട്. സങ്കര്‍ഷണന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് മുനിമാര്‍ക്കു വേണ്ടി ഭഗവാന്‍ പാഞ്ചരാത്രശാസ്ത്രത്തെ വെളിപ്പെടുത്തി എന്നാണ് ഇതില്‍ പറയുന്നത്. അതിലെ ഇരുപത്തിഅഞ്ച് അധ്യായങ്ങളിലായി ഭഗവാന്‍ നാരായണനെ തന്റെ ചതുര്‍വ്യൂഹതലത്തില്‍ (വിഭവദേവതകള്‍) പൂജിക്കേണ്ട വിധാനം, ഉടയാടകളും ആഭരണങ്ങളും, വിശേഷാല്‍ പൂജകള്‍, പ്രതിമാപ്രതിഷ്ഠാ മുതലായവ വിവരിക്കുന്നു.

മറ്റൊരു ഗ്രന്ഥം ഈശ്വരസംഹിതയാണ്. ഇതില്‍ ഇരുപത്തിനാല് അധ്യായങ്ങളുണ്ട്. പതിനാറെണ്ണം പൂജാവിധാനത്തെ വിവരിക്കുന്നു. പ്രതിമാനിര്‍മ്മാണം, ദീക്ഷാ, ധ്യാനം, മന്ത്രങ്ങള്‍, പിതൃകര്‍മ്മം, മനോനിയന്ത്രണം, യാദവഗിരിമാഹാത്മ്യവര്‍ണ്ണനം എന്നിവ ഓരോരോ അധ്യായങ്ങളിലായി പറയുന്നു. പൂജാവിധാനം വിവരിക്കുന്ന ഭാഗങ്ങളില്‍ അവിടവിടെയായി ശ്രീവൈഷ്ണവസിദ്ധാന്തവും സമ്പ്രദായവും വെളിപ്പെടുത്തിയിരിക്കുന്നു.

ഈ സംഹിത അനുസരിച്ച് എകായനവേദമാണ് മറ്റെല്ലാ വേദങ്ങളുടെയും മൂലം. ഇതാണ് ആദിമകാലത്തുണ്ടായിരുന്നത്. മറ്റു വേദങ്ങളെല്ലാം പിന്നീടുണ്ടായതാണ്. അതുകൊണ്ട് അവയെ വികാരവേദങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ വികാരവേദങ്ങള്‍ക്കു പ്രചാരം കിട്ടിയതോടെ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ലൗകികരായി. അപ്പോള്‍ വാസുദേവന്‍ ഏകായനവേദത്തെ പിന്‍വലിക്കുകയും സനന്‍, സനത്സുജാതീയന്‍, സനകന്‍, സനന്ദനന്‍, സനത്കുമാരന്‍, കപിലന്‍, സനാതനന്‍ എന്നീ തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് അതിനെ ഉപദേശിക്കുകയും ചെയ്തു. ഇവരാണ് ആദ്യത്തെ ഏകാന്തികള്‍.മരീചി, അത്രി, അംഗിര്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍, സ്വായംഭുവന്‍ എന്നീ മുനിമാര്‍ നാരായണനില്‍ നിന്നും നേരിട്ട് ഇതിനെ അറിഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തില്‍, പദ്യരൂപത്തില്‍ പാഞ്ചരാത്രഗ്രന്ഥങ്ങളും ധര്‍മശാസ്ത്രഗ്രന്ഥങ്ങളും മനുവും മറ്റ് ഋഷിമാരും നിര്‍മ്മിച്ചു. സാത്വതം, പൗഷ്‌കരം, ജയാഖ്യം മുതലായ ഗ്രന്ഥങ്ങള്‍ സങ്കര്‍ഷണന്റെ നിര്‍ദ്ദേശപ്രകാരം, അപ്പൊഴേക്കും തീരെ വിസ്മൃതിയിലാണ്ടുപോയ ഏകായനവേദസിദ്ധാന്തങ്ങള്‍ക്കനുസൃതമായി, എഴുതപ്പെട്ടു. ശാണ്ഡില്യനും സങ്കര്‍ഷണനില്‍ നിന്നും ഈ വേദം ഉള്‍ക്കൊണ്ട് ഋഷിമാര്‍ക്ക് ഉപദേശിച്ചു. ശാണ്ഡില്യഭക്തിസൂത്രം പ്രസിദ്ധമാണല്ലോ.

നാരായണന്‍ ആദ്യം ഉപദേശിച്ച ഏകായനവേദം സാത്വികശാസ്ത്രം എന്നറിയപ്പെടുന്നു. പിന്നീട് ഈ വേദത്തിന്റെ അടിസ്ഥാനത്തിലും ഋഷിമാരാലും എഴുതപ്പെട്ടവയെ രാജസശാസ്ത്രങ്ങളെന്നും കേവലം മനുഷ്യരാല്‍ എഴുതപ്പെട്ടവയെ താമസശാസ്ത്രങ്ങളെന്നും പറയപ്പെടുന്നു. രാജസശാസ്ത്രങ്ങള്‍ പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ടു തരമാണ്. ഈ വൈഷ്ണവസാഹിത്യത്തിലെ സാത്വതം, പൗഷ്‌കരം, ജയാഖ്യം എന്നീ മൂന്നും മുനിമാരാല്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥങ്ങള്‍ ആയിരിക്കാമെന്നും അവയില്‍വെച്ച് സാത്വതസംഹിത, അതില്‍ നാരായണ-സങ്കര്‍ഷണസംവാദം ഉള്ളതിനാല്‍, കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.    

അഹിര്‍ബുദ്ധ്‌ന്യസംഹിതാ, ഹയശീര്‍ഷസംഹിതാ, വിഷ്ണുതത്വസംഹിതാ, പരമസംഹിതാ, പരാശരസംഹിതാ, പദ്മസംഹിതാ, പരമേശ്വരസംഹിതാ, പൗഷ്‌കരസംഹിതാ, പ്രകാശസംഹിതാ, മഹാസനത്കുമാരസംഹിതാ, അനിരുദ്ധസംഹിതാ മഹോപനിഷത്, കാശ്യപസംഹിതാ, വിഹഗേന്ദ്രസംഹിതാ, സുദര്‍ശനസംഹിതാ, അഗസ്ത്യസംഹിതാ, വസിഷ്ഠസംഹിതാ, വിശ്വാമിത്രസംഹിതാ, വിഷ്ണുസംഹിതാ, മാര്‍ക്കണ്‌ഡേയസംഹിതാ, വിഷ്വക്‌സേനസംഹിതാ, ഹിരണ്യഗര്‍ഭസംഹിതാ എന്നിങ്ങനെ നിരവധി സംഹിതകള്‍ ഈ വൈഷ്ണവസമ്പ്രദായത്തിന്റേതായി കാണാം. വിശിഷ്ടാദൈ്വതം തുടങ്ങിയ പില്‍ക്കാലവൈഷ്ണവസിദ്ധാന്തങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അടിസ്ഥാനഗ്രന്ഥങ്ങളായി ഈ വിപുലമായ പാഞ്ചരാത്രസാഹിത്യം കരുതപ്പെട്ടുപോന്നു. പാഞ്ചരാത്രസമ്പ്രദായത്തെ സമര്‍ത്ഥിക്കുന്ന ഉപനിഷത്തുകളും പുരാണങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് വൈഷ്ണവാചാര്യഗ്ലാരായ രാമാനുജാചാര്യരും മറ്റും ഇവയില്‍ പലതിനേയും സ്വമതസ്ഥാപനത്തിനായി അവലംബിക്കുന്നതു കാണാം.

(തുടരും..)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.