Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജപ്പാന്‍യാത്രയും ദുരന്തപര്യവസാനവും

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Nov 26, 2019, 05:47 am IST
inVicharam

കേരളത്തിലെ മന്ത്രിമാരുടെ ജപ്പാന്‍യാത്ര നല്‍കുന്നത് കറുത്ത ഓര്‍മകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ജപ്പാനിലുണ്ട്. വ്യവസായ മന്ത്രി  ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരെ കൂടാതെ ഉദ്യോഗസ്ഥ പ്രമാണിമാരും യാത്രാസംഘത്തിലുണ്ട്. ഡിസംബര്‍ ഒന്നിനേ ഇവര്‍ ജപ്പാന്‍ വിടുന്നുള്ളൂ. അതു കഴിഞ്ഞാല്‍ കൊറിയാ യാത്ര തുടങ്ങും. പതിമൂന്ന് ദിവസത്തെ വിദേശസന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പുറപ്പെട്ടത്. സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗതമേഖലയില്‍ അടക്കം പുത്തന്‍ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ മാസം 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി, നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ്‌ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ട്. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. റീബില്‍ഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മെയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലെ വിദേശ സന്ദര്‍ശനത്തിനെതിരെയും വിമര്‍ശനം ശക്തമാവുകയാണ്.

ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും കേരളത്തിന് എന്തു കിട്ടും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇ.കെ. നായനാര്‍ നിക്ഷേപം ആകര്‍ഷിപ്പിക്കാന്‍ അമേരിക്കയില്‍ പോയിട്ടുണ്ട്. ഒപ്പം വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനുമുണ്ടായി. അന്ന് എന്ത് കിട്ടിയെന്ന ചോദ്യം ഉപേക്ഷിക്കാം. എന്നാല്‍ ഇഎംഎസ് നയിച്ച രണ്ടാം മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു ടി.വി. തോമസ്. വ്യവസായം ആകര്‍ഷിക്കാന്‍ ജപ്പാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോയതാണ്. അന്ന് ഒന്നും സംഭവിച്ചില്ല എന്ന് പറയാന്‍ ആര്‍ക്കുമാവില്ല. ആ സന്ദര്‍ശനത്തിന്റെ ഫലമായിരുന്നു ഇഎംഎസ് മന്ത്രിസഭയുടെ അന്ത്യം കുറിച്ചത്. 

മുഖ്യമന്ത്രിയുടെ അറിവോടെയും മന്ത്രിസഭയുടെ അംഗീകാരത്തോടെയുമാണ് ടി.വി. തോമസ് വ്യവസായ സഹകരണം തേടി ജപ്പാനില്‍ പോയത്. തിരിച്ചെത്തിയ തോമസ് അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അത് നടപ്പാക്കാനുള്ള ശ്രമത്തിനു പകരം ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നീ സിപിഐ മന്ത്രിമാര്‍ക്കെതിരെ ആരോപണ പെരുമഴ സൃഷ്ടിക്കാനാണ് സിപിഎം തീരുമാനിച്ചത്. ജപ്പാനിലെ കുത്തകകള്‍ക്ക് കേരളം തീറെഴുതിക്കൊടുക്കുകയാണ് സിപിഐയുടെ ലക്ഷ്യമെന്നു വരെ ആരോപിച്ചു. അത് സംബന്ധിച്ച അന്വേഷണത്തിന് കമ്മീഷണറെയും നിശ്ചയിച്ചു. അത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലേക്കാണെത്തിച്ചത്. അവിശ്വാസത്തില്‍ സര്‍ക്കാര്‍ തോറ്റു. നമ്പൂതിരിപ്പാട് രാജിവച്ചു. പക്ഷേ നിയമസഭ പിരിച്ചുവിട്ടില്ല. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയാകുന്നത്. മഹാരാഷ്‌ട്രയില്‍ ബിജെപി രാഷ്‌ട്രീയം കളിച്ചെന്ന് വിലപിക്കുന്ന കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ 1969ല്‍ കേരളത്തിലെന്ത് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടതാണ്. ഏതായാലും ജപ്പാനും കൊറിയയും ചുറ്റിക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്പടയും തിരിച്ചു വിമാനമിറങ്ങുമ്പോള്‍ എന്തുണ്ടാകും. കേരളം ഉറ്റുനോക്കുന്നത് അതാണ്. സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും ഒട്ടിനില്‍ക്കുന്ന എന്‍സിപിയുടെ മന്ത്രിയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. തിരിച്ചെത്തിയാല്‍ എന്തും സംഭവിക്കാം. ചരിത്രം ആവര്‍ത്തിക്കാനും സാധ്യതയേറെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.