റാഞ്ചി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഭരണത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാര്‍ട്ടികള്‍ക്കും അധികാരത്തിന് വേണ്ടിയുള്ള ദാഹമാണ്. ജനങ്ങളെ അവഗണിച്ച് സംസ്ഥാനത്തെ ശ്രോതസ്സുകള്‍ ചൂഷണം ചെയ്യുകയാണെന്നുമാണ് മോദി വിമര്‍ശിച്ചു. ജാര്‍ഖണ്ഡിലെ ദല്‍ത്തോഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പ് സേവിക്കുന്നവരും മോഷ്ടിക്കുന്നവരും തമ്മിലുള്ള മത്സരമാണ്. കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുണ്ട് അതിന് ഞങ്ങള്‍ക്ക് പരിഹാരവുമുണ്ട്. അവര്‍ക്ക് ആരോപണങ്ങളുണ്ട്, ഞങ്ങള്‍ക്ക് ചെയ്ത കാര്യങ്ങള്‍ക്ക് തെളിവുകളുണ്ട്. അവര്‍ക്കുള്ളത് പൊള്ളയായ വാഗ്ധാനങ്ങളാണ്. ഞങ്ങള്‍ക്ക് വികസനത്തിന് തെളിവുകളുണ്ടെന്നും മോദി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതും അയോധ്യ തര്‍ക്ക കേസും ഉയര്‍ത്തിക്കാണിച്ച മോദി മുന്‍പ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും വിമര്‍ശിച്ചിരുന്നു. മുന്‍പ് ജാര്‍ഖണ്ഡിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും മോദി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് രാമ ജന്മഭൂമിയില്‍ എന്താണ് ചെയ്തത്? എന്ത് രാഷ്‌ട്രീയ കളിയാണ് അവര്‍ കളിച്ചത്. എങ്ങനെയാണ് അവര്‍ സമൂഹത്തെ വിഭജിച്ചത്. രാമ ജന്മഭൂമി വിഷയം അവര്‍ വോട്ട് ബാങ്കിനായി ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇത്തരം ചിന്തകളാണ് രാജ്യത്തെ ബാധിച്ചതെന്ന് മോദി വിമര്‍ശിച്ചു. മോദി ജാര്‍ഖണ്ഡിലെ ഗുംലയിലെ ഒരു റാലിയിലും മോദി പങ്കെടുത്തിരുന്നു. ബിജെപിയിതര പാര്‍ട്ടികള്‍ അധികാരത്തിലെത്തുന്നതാണ് സംസ്ഥാനത്തെ നക്‌സല്‍ പ്രതിസന്ധിയ്‌ക്ക് കാരണമെന്നും മോദി കുറ്റപ്പെടുത്തുന്നു. ഇങ്ങനെയുള്ള സര്‍ക്കാരുകള്‍ ഇവിടെ ജനങ്ങളെ സേവിക്കുകയല്ല ചെയ്യുന്നത്. പിന്നെങ്ങനെയാണ് ഇവിടെ മികച്ച റോഡുകളും വ്യവസായവും വൈദ്യുതിയും ഉണ്ടാവുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തുണ്ടായിരുന്ന അഴിമതി ഇല്ലാതാക്കാനാണ് ബിജെപി രാവും പകലും ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ രഘുഭര്‍ദാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും മോദി അഭിനന്ദിച്ചു. 2000 ല്‍ ജാര്‍ഖണ്ഡ് ഭരിച്ചെങ്കിലും ആദ്യമായാണ് ബിജെപിക്ക് അധികാരം ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപി മികച്ച ഭരണം കാഴ്ചവെച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷവും അധികാരത്തില്‍ തുടരുന്നതെന്നും മോദി ചൂണ്ടിക്കാണിക്കുന്നു.
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളിലാണ് നടക്കുന്നത്. നവംബര്‍ 30ന് ആദ്യ ഘട്ടം ആരംഭിക്കും. ഡിസംബര്‍ 20നാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് അന്ത്യമാകുക. തുടര്‍ന്ന് 81 നിയമസഭാ സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന് നടക്കും.
















