മുംബൈ: മഹാരാഷ്‌ട്രയില്‍ നടന്ന ഒമ്പത് ജലസേചന അഴിമതി കേസുകളിലും ഉപമുഖ്യമന്ത്രി അജിത് പവാറിന് ബന്ധമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും അഴിമതി വിരുദ്ധ സംഘം(എസിബി). മഹാരാഷ്‌ട്രയില്‍ ബിജെപി-എന്‍സിപി സഖ്യത്തില്‍ സര്‍ക്കാര്‍ പിറവിയെടുത്തതിന് പിന്നാലെ ആരോപണങ്ങളുമായി രംഗത്തെത്തിയ കോണ്‍ഗ്രസിന്റെ വായടപ്പിക്കുന്നതാണ് അഴിമതി വിരുദ്ധ സംഘത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍.
ഇന്ന് അന്വേഷണം അവസാനിപ്പിച്ച ജലസേചന പദ്ധതികളിലെ അഴിമതി കേസുകളില്‍ ഒന്നിലും മഹരാഷ്‌ട്ര ഉപമുഖ്യമന്ത്രിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് എസിബി മേധാവി പരംബീര്‍ സിങ് വ്യക്തമാക്കി.
70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവറിന് എസിബി ക്ലീന്‍ ചിറ്റ് നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഏജന്‍സി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
















