ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭിന്നലിംഗക്കാര്‍ സംഘടിപ്പിച്ച ജാഥയായ ദല്‍ഹി ക്യൂര്‍ പ്രൈഡ് 2019ല്‍ നിറഞ്ഞത് ദേശവിരുദ്ധവും അശ്ലീലവുമായ മുദ്രാവാക്യങ്ങളും ബാനറുകളും. ജെഎന്‍യുവില്‍ നിന്ന് ഉദയം ചെയ്ത ആസാദി മുദ്രാവാക്യങ്ങളായിരുന്നു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ എന്ന രീതിയില്‍ കടന്നുകയറിയവര്‍ വിളിച്ചത്. കശ്മീരിനു വേണം സ്വാതന്ത്ര്യം എന്ന മുദ്രാവാദ്യമാണ് ജാഥയില്‍ ഉയര്‍ന്നത്. പോലീസിനു വിളിച്ചാലും ലാത്തിച്ചാര്‍ജ് നടത്തിയാലും വെടിവച്ചാലും കശ്മീരിനു വേണം ആസാദി എന്നതായിരുന്നു മുദ്രാവാക്യം. കൂടാതെ, ഭാരത് മാതായ്‌ക്കു വേണം ഗേള്‍ ഫ്രണ്ട് എന്ന പ്ലക്കാര്‍ഡുകളും മോദി-ബിജെപി വിരുദ്ധ ബാനറുകളും ജാഥയില്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അശ്ലീലം നിറഞ്ഞ വാക്യങ്ങളും ജാഥയില്‍ ചിലര്‍ ഉയര്‍ത്തി.

ഭിന്നലിംഗക്കാര്‍ അവരുടെ അവകാശങ്ങള്‍ക്കും സ്വാഭിമാനത്തിനുമായി നടത്തുന്ന ജാഥയില്‍ എന്തിനാണ് രാഷ്‌ട്രീയ മുദ്രാവാദ്യങ്ങളും ദേശവിരുദ്ധ നിലപാടുമെന്നാണ് പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും ചിത്രങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തത്. എന്നാല്‍, ജാഥയില്‍ കടന്നു കയറിയ വിഘടനവാദികളും അര്‍ബന്‍ നക്‌സലുകളുമാണ് ഇത്തരം ദേശവിരുദ്ധ ക്യാംപെയ്‌നു ചുക്കാന്‍ പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
#delhiqueerpride
Tum kuch bhi kar lo…
Tum police bula lo…
Hum lad ke lenge…
Sanghvaad se…
Pitrusatta se…
AZAADI!! pic.twitter.com/uVaE9N3ze4— Bodhisattva Sen Roy (@insenroy) November 24, 2019
















