ഇസ്ലാമബാദ്: കഴിഞ്ഞ ആറു വര്‍ഷം മാധ്യമപ്രവര്‍ത്തനത്തിനിടെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടത് 33 ജേണലിസ്റ്റുകളെന്ന് ഫ്രീഡം നെറ്റ്‌വര്‍ക്കിന്റെ റിപ്പോര്‍ട്ട്.പാക്കിസ്ഥാന്‍ പ്രസ് ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകളും റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നുണ്ട്. 48 ജേണലിസ്റ്റുകള്‍ക്ക് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ 24 പേര്‍ 2002നും2019നുമുള്ളില്‍ മാധ്യമപ്രവര്‍ത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും പ്രസ് ഫൗണ്ടേഷന്റെ മറ്റൊരു കണക്കില്‍ വ്യക്തമാക്കുന്നു. 171 പേര്‍ക്കെതിരെ വലിയ ആക്രമണങ്ങളും 77 പേര്‍ക്കെതിരെ ചെറിയ ആക്രമണങ്ങളും ഉണ്ടായി. കൂടാതെ 18 എഴുത്തുകാരെ അറസ്റ്റ് ചെയ്യുകയും 26 പേരെ കസ്റ്റഡിയിലെടുക്കുകയും 36 പേര്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുക്കുകയും ചെയ്തു.
ലോക പ്രസ് ഇന്‍ഡക്‌സിന്റെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച പട്ടികയില്‍ ആകെയുള്ള 180 രാജ്യങ്ങളില്‍ 142-ാം സ്ഥാനത്താണ് തങ്ങളെന്ന് പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പോസ്റ്റിന്റെ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും സൈന്യത്തിന്റെയും ഐഎസ്‌ഐ പോലുള്ള രഹസ്യ ഏജന്‍സികളുടെയും അധീനതയിലാണ്. പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിന്റെ ഉദഹാരണത്തിലൂടെ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടാത്തതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.പാഷ്തൂണ്‍ തഹഫുസ് മൂവ്‌മെന്റിന്റെ വിമത നീക്കങ്ങള്‍ പാക് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവരെ തുടര്‍ച്ചയായി കാണാതാകുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ എടുക്കാന്‍ പോലും തയാറാകുന്നില്ലെന്ന ശക്തമായ ആരോപണവും നിലനില്‍ക്കുന്നു.സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ക്ക് മേല്‍ പാക്കിസ്ഥാന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി കര്‍ശന നിയന്ത്രണമാണേര്‍പ്പെടുത്തുന്നത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും പാക് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
















