ന്യൂദല്‍ഹി : ഭൂമിയിലെ ഒരു ശക്തിക്കും അയോധ്യ മണ്ണില്‍ രാമ ക്ഷേത്ര നിര്‍മാണത്തെ തടയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഝാര്‍ഖണ്ഡ് ബിഷ്രംപൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജ്‌നാഥ് സിങ്ങിനെ ജയ് ശ്രീറാം വിളികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇതോടെ അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുക തന്നെ ചെയ്യും ഒരു ശക്തിക്കും അതിനെ തടയാന്‍ സാധിക്കില്ല. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളെ തകര്‍ക്കാന്‍ശേഷിയുള്ളതാണ് റഫേല്‍ യുദ്ധ വിമാനങ്ങള്‍. അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനങ്ങളെ ഉന്നംവെട്ട് റഫേല്‍ ഇല്ലാതാക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.
അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിക്കൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ചും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത്് രണ്ട് പ്രധാനമന്ത്രിയും രണ്ട് ഭരണഘടനയും ആവശ്യമില്ലെന്ന് ഭാരജീയ ജന സംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ സ്വപ്‌നം തങ്ങള്‍ നടപ്പിലാക്കി. തെരഞ്ഞെടുപ്പ് വേളയില്‍ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 30നാണ് ഒന്നാംഘട്ടം.
















