കണ്ണൂര്‍ : സ്‌കൂളിനു സമീപത്തു നിന്ന് മാരാകായുധങ്ങളുമായി എസ്ഡിപി പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. കക്കാട് അമൃത വിദ്യാലയത്തിന് പരിസരത്തുനിന്നായി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസിം ആണ് പിടിയിലായത്.
സംശയാസ്പദമായി രണ്ട് ബൈക്കുകളിലായി നാല് പേരെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫസിമിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ പോലീസിനെ കണ്ട് സ്ഥലം വിടുകയായിരുന്നു. രക്ഷപ്പെട്ടവര്‍ നസീം, ബിലാല്‍, നഫ്സല്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കക്കാട് മേഖലയില്‍ അക്രമം ലക്ഷ്യമിട്ട് വന്നതാണ് എസ് ഡിപിഐ സംഘം എന്നാണ് വിലയിരുത്തല്‍. കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ട് വലിയ അക്രമം തടയാന്‍ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു.
















