ന്യൂദല്‍ഹി : മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീം കോടതിയില്‍. ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍.
ഇത്തരത്തില്‍ അവധി ദിനത്തില്‍ കോടതി ചേരേണ്ട സാഹചര്യമുണ്ടായതില്‍ അഭിഭാഷകര്‍ ക്ഷമ ചോദിച്ചു. എന്നാല്‍ അതില്‍ കാര്യമില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു. പാര്‍ട്ടികള്‍ക്കായി പ്രമുഖ അഭിഭാഷകരാണ് ഹാജരായത്. ശിവസേനയ്‌ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകുന്നത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍സിപിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ്. അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബിജെപിയുടെ മഹാരാഷ്‌ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്. വിധി പ്രസ്താവന ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















