കൊച്ചി : ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തര്‍ കൈയേറ്റം ചെയ്തു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 3:30നാണ് സംഭവം.
എണറാകുളം സ്വദേശിയായ യുവതി പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഡ്രൈവറും ചേര്‍ന്ന് മോശമായി പെരുമാറുകയായിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തില്‍ വെച്ചാണ് സംഭവം നടക്കുന്നത്. യുവതി ബഹളം വച്ചതോടെ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അയ്യപ്പ ഭക്തരുള്‍പ്പെടെ ഓടിക്കൂടുകയും ഇവരെ ഇരുവരെയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്ന് യുവതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. ഭക്തരുടെ മര്‍ദ്ദനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്.ആരോപണ വിധേയന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
അതേസമയം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ഇയാളെന്നും സംഭവം ഒത്തൂതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
















