മുംബൈ : എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അജിത്തിനെ നേതൃസ്ഥാനത്തു നിന്നു നീക്കിയത്.
ശനിയാഴ്ച ഉച്ചയ്‌ക്ക് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും അജിതിനെതിരെ നടപടിയെടുക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു.
അജിതിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്നും ശരത് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അജിത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിന ചോദ്യം ചെയ്ത് കോണ്‍ഗ്രസ്- ശിവസേന- എന്‍സിപി സഖ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ അത് പരിഗണിക്കാനിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
















