Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാണനില്‍ ലയിക്കുന്ന മനസ്സ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 24, 2019, 02:23 am IST
inSamskriti

നാലാം അദ്ധ്യായം രണ്ടാം പാദം വാഗധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്

സൂത്രം – വാങ് മനസി ദര്‍ശനാച്ഛബ്ദാച്ച

വാഗിന്ദ്രിയം ഉത്ക്രാന്തി സമയത്ത് മനസ്സില്‍ ലയിക്കുന്നു എന്നിങ്ങനെ അറിയുന്നുവെങ്കില്‍ അനുഭവത്തില്‍ കാണുന്നതിനാലും ശ്രുതിയില്‍ അങ്ങനെ പറയുന്നതിനാലും  അത് ശരിയാണ് വാക്ക് അല്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ സ്ഥിതി ചെയ്യുന്നുവെന്നത് പ്രത്യക്ഷമായതിനാലും ശ്രുതിയില്‍ അങ്ങനെ പറഞ്ഞതുകൊണ്ടും അറിയണം. സാധാരണക്കാരന്റെയും ജ്ഞാനിയുടേയും ഗതിയുടെ സാമ്യതയെ ഈ പ്രകരണത്തില്‍ പറയുന്നു. ഉപാസനയുടേയും മറ്റും ഫലമായി ക്രമമുക്തിക്ക് യോഗ്യരായവരുടെ മരണസമയത്ത് ജീവന്‍ എങ്ങനെ ഉത്ക്രാന്തി ചെയ്യുന്നു എന്നതാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്. മരണമടുക്കുമ്പോള്‍ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിക്കും. ആ സമയത്ത് ഉള്ളില്‍ ബോധമുണ്ടെങ്കിലും ഒന്നും സംസാരിക്കാര്‍ പറ്റിയേക്കില്ല. ഛാന്ദോഗ്യത്തില്‍’ അസ്യ സോമ്യ പുരുഷസ്യ പ്രയതോ വാങ് മനസി സമ്പദ്യതേ മനഃപ്രാണേ പ്രാണസ്‌തേജസി തേജോ പരസ്യാം ദേവതായാം ‘  മരിക്കുന്നയാളുടെ ശരീരത്തെ വിട്ട് വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ ആദ്ധ്യാത്മിക തേജസ്സിലും തേജസ്സ് പരദേവതയിലും ലയിക്കുന്നു എന്ന് ശ്രുതിവാക്യം.ഇത്തരത്തിലാണ് ശരീരം വിട്ടു പോകല്‍.

സാധാരണ മരണങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഇത് നമുക്ക് പ്രത്യക്ഷത്തില്‍ കാണാം. ശ്രുതിയില്‍ പറയുന്നുമുണ്ട്. വാക്ക് മനസ്സില്‍ സ്ഥിതി ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ഇന്ദ്രിയവൃത്തികളെയല്ല ഇന്ദ്രിയങ്ങളെ തന്നെയാണ് ഇവിടെ പറഞ്ഞത്. മരണാസന്നനായയാളുടെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും മനസ്സ് പ്രവര്‍ത്തിക്കും.

സൂത്രം – അത ഏവ ച സര്‍വാണ്യനു

അതുകൊണ്ടുതന്നെയാണ് എല്ലാ ഇന്ദ്രിയങ്ങളും വാക്കിനെ അനുസ്മരിച്ച് മനസ്സില്‍ ലയിക്കുന്നത്. എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ അടങ്ങുന്നതെങ്ങനെയെന്ന് ഇതില്‍ പറയുന്നു.മരണസമയത്ത് ദേഹത്തിലെ ചൂട് തീരുമ്പോള്‍ ജീവന്‍ പുറത്ത് പോകുന്നു. എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ജീവനെ അനുഗമിക്കുകയും ചെയ്യുന്നു. വാക്ക് എന്നത് ഇന്ദ്രിയങ്ങളുടെ കൂട്ടത്തെ കണക്കാക്കിയാണ് പറഞ്ഞത്. പ്രശ്‌നോപനിഷത്തില്‍ തസ്മാദുപശാന്തതേജാഃ പുനര്‍ഭവ മിന്ദ്രിയൈര്‍ മനസി സംപദ്യമാനൈഃ ‘ അതിനാല്‍ ശരീരത്തില്‍ ചൂട് ഇല്ലാതാകുമ്പോള്‍ ഉദാന വായു മനസ്സില്‍ ലയിച്ച ഇന്ദ്രിയങ്ങളോടെ ശരീരം വീട്ടു പോയി എന്നു പറയന്നു. മരണ ശേഷം ശരീരം തണുത്തിരിക്കാന്‍ കാരണം ഇതാണ്.ഇവിടെ ഇന്ദ്രിയ ശബ്ദത്തെ ബഹു വചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ അടങ്ങുന്നു എന്ന് വ്യക്തമാണ്.

മനോധികരണം

ഇതില്‍ ഒരു സൂത്രം മാത്രം

സൂത്രം – തന്മനഃ പ്രാണ ഉത്തരാത്

ആ മനസ്സ് പ്രാണനില്‍ ലയിക്കുന്നു എന്ന് അനന്തരവാക്യം കൊണ്ട് അറിയുന്നു.മന്ത്രത്തിലെ ബാക്കി ഭാഗം കൊണ്ട് ഇന്ദ്രിയങ്ങളോടുകൂടിയ മനസ്സ് പ്രാണനിലും സ്ഥിതി ചെയ്യുന്നു എന്നറിയണം. എല്ലാ ഇന്ദ്രിയങ്ങളോടും കൂടിയ ആ മനസ്സ് പ്രാണനില്‍ ലയിക്കുന്നു എന്ന് മനഃ പ്രാണേ എന്ന ഉത്തരവാക്യം കൊണ്ട് വ്യക്തമാണ്. മരണത്തിന് തൊട്ട് മുമ്പ് ജീവനുണ്ടായാലും ഒന്നും ചിന്തിക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.