മഹാരാഷ്‌ട്രയില്‍ ബിജെപി-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ശിവസേനയെ പരിഹസിച്ച് കൊണ്ടുള്ള ട്രോള്‍മഴ.
‘ശരിക്കും എന്താ സംഭവിച്ചത്… ഇന്നലെ രാത്രി ഒമ്പത് മണി വരെയുള്ള കാര്യങ്ങളെ എനിക്ക് ഓര്‍മ്മയുള്ളു’ എന്ന കിലുക്കത്തിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗുകളും ലൂസിഫറിലെ ബൈജുവിന്റെ ഡയലോഗുകളുമെല്ലാം ശിവസേനയെ പരിഹസിക്കാനുള്ള ആയുധങ്ങളായി സമൂഹമാധ്യമങ്ങളിലെ ട്രോളര്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ത്താതെ ചിരിക്കാതിരിക്കാന്‍ കഴിയില്ല സന്ദര്‍ശകര്‍ക്ക്.
സാഗര്‍ ഏലിയാസ് ജാക്കിയിലെ ‘നീ ചിന്തിച്ച് തീരുന്നിടത്ത്, ഞാന്‍ ചിന്തിച്ച് തുടങ്ങും’ എന്ന മോഹന്‍ലാലിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗും ലൂസിഫറിലെ ‘ഇത്രനാളും ഇപ്പുറത്ത് നിന്ന് ഒറ്റിയപ്പോള്‍ നിനക്ക് തോന്നിയില്ലേടേയ് അപ്പുറത്തും ഒരുത്തന്‍ കാണുമെന്ന്, ഒരു മര്യാദയൊക്കെ വേണ്ടേടേയ്’ എന്ന ബൈജുവിന്റെ ഡയലോഗുമൊക്കെയാണ് ട്രോളന്‍മാരുടെ പ്രധാന ആയുധങ്ങള്‍.
മീശമാധവനിലെ കൊച്ചിന്‍ ഹനീഫയും ജഗതി ശ്രീകുമാറും തമ്മിലുള്ള സംഭാഷണവും ട്രോളാക്കി മാറ്റിയപ്പോള്‍ ചിരിച്ചു മരിക്കുകയാണ് സോഷ്യല്‍ മീഡിയ വിസിറ്റേഴ്‌സ്.
കുടു കുടാ ചിരിപ്പിച്ച ട്രോളുകളിലൂടെ…

















