ന്യൂദല്‍ഹി: ബിജെപി-എന്‍സിപി സഖ്യത്തില്‍ മഹാരാഷ്‌ട്രയില്‍ രൂപംകൊണ്ട സര്‍ക്കാരിന് ആശംസ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും. ട്വിറ്ററിലൂടെയാണ് മോദിജിയും രാജ്‌നാഥ് സിങും മഹാരാഷ്‌ട്രയിലെ പുതിയ സര്‍ക്കാരിന് ആശംസ അര്‍പ്പിച്ചത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ആശംസകള്‍. മഹാരാഷ്‌ട്രയുടെ ശോഭനമായ ഭാവിക്കായി ഇരുവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കുമായി ഇരുനേതാക്കളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉഫപ്പുണ്ടെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, മഹാരാഷ്‌ട്രയില്‍ ഫ്ടനാവിസ് മുഖ്യമന്ത്രിയായത് കണ്ട് വിശ്വസിക്കാനാകാതെ അന്തംവിട്ടിരിക്കുകയാണ് കോണ്‍ഗ്രസും ശിവസേനയും. ഇപ്പോഴും ഒന്നും മനസിലാകാത്ത അവസ്ഥയിലാണ് നെഹ്റു കുടുംബം.
















