മുംബൈ: മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ അല്‍പ്പസമയം മുന്‍പായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബിജെപി- എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
അന്ത്യന്തം നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് ബിജെപി സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുമെന്നി വാര്‍ത്ത പുറത്തുവന്നിരുന്നതാണ്. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ട് ബിജെപി തന്നെ അധികാരത്തില്‍ എത്തുകയായിരുന്നു.
ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാര്‍ രൂപീകരണത്തിനും മുഖ്യമന്ത്രി പദത്തിനുമായി ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ദീവസങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
















