ദുബായ്: ഏഴുതിരിയിട്ട നിലവിളക്കു തെളിഞ്ഞതിനു പിന്നാലെ സ്വപ്നനഗരിയായ ദുബായ് മോഹന്‍ലാലിന്റേയും കൂട്ടുകാരുടേയും ആഘോഷത്തില്‍ ആറാടി. ജന്മഭൂമി ഒരുക്കുന്ന മോഹന്‍ലാല്‍ @ 41 താരസംഗമത്തിന് തിരി തെളിച്ചത് മോഹന്‍ലാല്‍, പ്രിയദര്ശന്, അശോക് കുമാര്‍, ജി. സുരേഷ്കുമാര്‍, സനല്‍കുമാര്‍, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന്.മുന്‍ ഗവര്‍ണറും ജന്മഭൂമി മുന്‍ മാനേജിങ് ഡയറക്ടറുമായ കുമ്മനം രാജശേഖരന്, നടന് ഇന്നസെന്റ്, മഞ്ജുവാര്യര്‍, നെടുമുടി വേണു, ശങ്കര്‍, മേനക, ചിത്ര, കിരീടം ഉണ്ണി, മണിയന്‍പിള്ള രാജു, നിര്‍മാതാവ് രഞ്ജിത്ത്, നടി കീര്‍ത്തി സുരേഷ്, ജോത്സന, മധു ബാലകൃഷ്ണന്, നിര്‍മാതാവ് സന്ദീപ് സേനന് തുടങ്ങിയവര്‍ സാക്ഷിയായി. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര തുടങ്ങിയവരും പങ്കെടുത്തു. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഉച്ചഭക്ഷണത്തിലും മോഹന്‍ലാല്‍ കൂട്ടായ്മ പങ്കെടുത്തു.
ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ വൈകിട്ട് ഏഴുമണിക്ക് ഷോ ആരംഭിച്ചു. കമലദളത്തിലെ പ്രേമോദാരനായ് അണയൂ… എന്ന ഗാനത്തിന് നര്‍ത്തകിയും നടിയുമായ ആശ ശരത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് സംവിധായകന് ടി.കെ. രാജീവ് കുമാര്‍ അണിയിച്ചൊരുക്കിയ താരനിശ ആരംഭിച്ചത്. ദൂരെ കിഴക്കുദിക്കും എന്ന ഗാനം ആലപിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും വേദിയിലെത്തി. മോഹന്‍ലാലിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ മുഹൂര്‍ത്തങ്ങള്‍ സ്ക്രീനില്‍ മിന്നിമറഞ്ഞു. ആട്ടവും പാട്ടും മോഹന്‍ലാലും സുഹൃത്തുക്കളുമൊത്തുള്ള അനുഭവങ്ങളുമൊക്കെയായി അഞ്ചുമണിക്കൂര്‍ ഷോ പുത്തന്‍ അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: