Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനിയുടെ പ്രാരബ്ധങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 23, 2019, 02:12 am IST
inSamskriti

വിദ്യാജ്ഞാനസാധനാധികരണം

ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.സൂത്രം -യദേവ വിദ്യയേതി ഹി

യാതൊരു കര്‍മ്മം വിദ്യകൊണ്ട് വീര്യവത്തരമാണ് എന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മം ജ്ഞാനത്തോട് കൂടി എന്നിങ്ങനെ ശ്രുതിയില്‍ പറയുന്നതിനാല്‍ ജ്ഞാനം കര്‍മ്മത്തിന്റെ അംഗവാന്‍ സധ്യതയുണ്ട് എന്ന വാദത്തെ ഈ സൂത്രത്തില്‍ എതിര്‍ക്കുന്നു.വിദ്യ കര്‍മ്മാംഗമാണോ അല്ലയോ എന്നതിനെപ്പറ്റി വീണ്ടും വിചാരം ചെയ്യുകയാണ് ഇവിടെ. ബൃഹദാരണ്യകത്തില്‍ ‘തമേതം വേദാനുവചനേന ബ്രാഹ്മണാ വിവിദിഷന്തി യജ്ഞേന ദാനേന’ എന്ന് യജ്ഞം ജ്ഞാനാംഗമാണെന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ ‘ യദേവ വിദ്യയാ കരോതി ശ്രദ്ധയോപനിഷദാ തദേവ വീര്യവത്തരം ഭവതി’  വിദ്യയോടു കൂടി ചെയ്യുന്ന കര്‍മ്മം വീര്യവത്താകുന്നു എന്നും വിദ്യാകര്‍മ്മ സമുച്ചയത്തെ പറയുന്നു. അതിനാല്‍ വിദ്യയോട് കൂടി ചെയ്യുന്ന കര്‍മ്മം കൂടുതല്‍ വീര്യവത്താകുമെന്ന് പറയുന്നതില്‍ വിദ്യകര്‍മ്മാംഗമാണെന്ന് നിര്‍ദ്ദേശിക്കുന്നു.

വീര്യവത്തരം എന്ന് പറയുന്നതിനാല്‍ വിദ്യയില്ലാതെയും കര്‍മ്മമുണ്ടെന്ന് വരുന്നു. എന്നാല്‍ ഇത് ശരിയല്ല, വിദ്യ എന്നതിന് ഉപാസന എന്നാണ് ഇവിടെ അര്‍ത്ഥമെടുക്കേണ്ടത്. ഛാന്ദോഗ്യത്തില്‍ കര്‍മ്മത്തിന്റെ അംഗമായ ഉദ്ഗീഥത്തിന്റെ ഉപാസനാ ക്രമത്തിലാണ് ഇത് പറയുന്നത്. അതിനാല്‍ വിദ്യ എന്നതിന് ഉപാസന എന്നല്ലാതെ ആത്മജ്ഞാനം എന്ന അര്‍ത്ഥത്തെ പറയാനാവില്ല.തന്മൂലം ആ മന്ത്രത്തിന് ഉപാസനയോടാണ് ബന്ധം. ആത്മവിദ്യയുമായി ബന്ധമില്ല.

ഇക്കാരണത്താല്‍ ഉപാസനാ പ്രകരണത്തില്‍ പറഞ്ഞ വിദ്യാ ശബ്ദത്തിന് പരമാത്മ ജ്ഞാനം എന്ന് അര്‍ത്ഥമില്ല. ജ്ഞാനികള്‍ക്ക് കര്‍മ്മത്തോടോ ഉപാസനയോടോ സംബന്ധമൊന്നുമില്ല. ഉപാസന വിഷയത്തിലെ വിദ്യയ്‌ക്ക് കര്‍മ്മവുമായി സംബന്ധമുണ്ടാകാം. എന്നാല്‍ പരമാത്മജ്ഞാനത്തിന് കര്‍മ്മത്തിനോട് യാതൊരു ബന്ധവുമില്ല. ജ്ഞാന കര്‍മ്മങ്ങള്‍ സമുച്ചയിക്കാനാവില്ല. ബ്രഹ്മവിദ്യക്ക് കര്‍മ്മവുമായി യാതൊരു സംബന്ധവുമില്ല.ഇതരക്ഷപണാധികരണം

ഇതിലും ഒരു സൂത്രം മാത്രംസൂത്രം – ഭോഗേന ത്വിതരേ

ക്ഷപയിത്വാ സംപദ്യതേ പ്രാരബ്ധ രൂപങ്ങളായ 

പുണ്യപാപകര്‍മ്മങ്ങളെ അനുഭവത്താല്‍ ക്ഷയിപ്പിച്ച് പരമപദത്തെ പ്രാപിക്കുന്നു. ജ്ഞാനിയുടെ പ്രാരബ്ധം എപ്പോഴാണ് അവസാനിക്കുന്നതെന്ന ജിജ്ഞാസയ്‌ക്കുള്ള മറുപടിയാണിത്. ജ്ഞാനിയുടെ സഞ്ചിത കര്‍മ്മങ്ങള്‍ നശിച്ചുപോകും. കര്‍മ്മങ്ങളോട് ബന്ധമില്ലാത്തതിനാല്‍ ആഗാമി കര്‍മ്മങ്ങള്‍ ഉണ്ടാവുകയുമില്ല. പ്രാരബ്ധ കര്‍മ്മങ്ങള്‍ക്ക് എങ്ങനെയാണ് ക്ഷയമുണ്ടാകുന്നത് എന്നതിനുള്ള സമാധാനമാണ് ഈ സൂത്രം. പ്രാരബ്ധ കര്‍മ്മങ്ങള്‍ ഫലം അനുഭവിക്കാന്‍ തുടങ്ങിയതിനാല്‍ അവ അനുഭവിച്ച് തന്നെ തീരണം. ജ്ഞാനിയുടെ ശരീരം നിലനില്‍ക്കുന്നത് തന്നെ ആ പുണ്യ പാപകര്‍മ്മങ്ങളുടെ ഫലമായാണ്. കര്‍മ്മഫലങ്ങളെ ശരീരം കൊണ്ട് അനുഭവിക്കുന്ന സമയത്തും അയാള്‍ നിഷ്‌കാമനും നിസ്സംഗനുമായിരിക്കും. അതിനാല്‍ കര്‍മ്മങ്ങള്‍ അയാളെ ബാധിക്കുന്നില്ല. കര്‍മ്മങ്ങള്‍ ക്ഷയിച്ചാല്‍ പിന്നെ ശരീരമെടുക്കേണ്ടി വരില്ല. ജ്ഞാനിയുടെ മരണത്തോടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ ഒടുങ്ങുന്നു. ജ്ഞാനി ശരീരം വെടിയുന്നതോടെ ബ്രഹ്മവുമായി ചേര്‍ന്ന് മുക്തനാവുന്നു.ഇതോടെ നാലാം അദ്ധ്യായം ഒന്നാം പാദം തീര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.