Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറസ്റ്റിലായ ഇന്ത്യന്‍ പൗരന്മാരെ ചൈനീസ് പിന്തുണയില്‍ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ കരുക്കള്‍ നീക്കി പാക്കിസ്ഥാന്‍; പിടിയിലായവര്‍ക്ക് എംബസ്സി സഹായം ലഭ്യമാക്കണമെന്ന് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 04:26 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യന്‍ പൗരന്മാരെ ഭീകരരായി ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ചിത്രീകരിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം. ജെയ്ഷ ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ ഈ നടപടി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യുഎസും, ഫ്രാന്‍സും യുഎന്നില്‍ പിന്തുണ നല്‍കിയിരുന്നു. 

ഇന്ത്യന്‍ പൗരന്മാരെ ആഗോള ഭീകരരെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണച്ച് ചൈനയും രംഗത്ത് എത്തിയിട്ടുണ്ട്.  നിലവില്‍ ഇതുസംബന്ധിച്ചുള്ള പാക്കിസ്ഥാന്റെ അപേക്ഷ അല്‍ഖ്വയ്ദ ഉപരോധ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയിട്ടുണ്ട്. 

നിലവില്‍ പാക്കിസ്ഥാന്റെ പിടിയില്‍ കഴിയുന്ന നാല് ഇന്ത്യന്‍ പൗരന്മാര്‍ ബലൂചിസ്ഥാനിലും പെഷവാറിലും ഭീകരാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള എഫ്‌ഐആറുകളും പാക്കിസ്ഥാന്‍ കെട്ടിച്ചമച്ചിട്ടുണ്ട്. 

അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന പദ്ധതികള്‍ വിവിധ കമ്പനികള്‍ക്കായി ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാരെയാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ ഭീകരരായി മുദ്ര കുത്താന്‍ യത്നിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ലാഹോറിലുണ്ടായ ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ഈ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ തലയിലിടാനാണ് പാക്കിസ്ഥാന്റെ നീക്കം. 

അതേസമയം അടുത്തിടെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്ത രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി വഴിയുള്ള സഹായങ്ങളെല്ലം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിലവില്‍ പാക്കിസ്ഥാന്റെ പിടിയിലുള്ള പ്രശാന്ത് വൈന്തം, ധരിലാല്‍ എന്നിവര്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും യാതൊരു വിധത്തിലുള്ള ഉപദ്രവവും ഏല്‍പ്പിക്കാതെ കൈമറണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. 

അതേസമയം പ്രശാന്ത് വൈന്തം ചാരനല്ലെന്ന് മാതാപിതാക്കള്‍. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് മകന്‍ നാടുവിട്ടതാണെന്നും പിതാവ് അറിയിച്ചു. 2017ല്‍ ഹൈദരാബാദില്‍ നിന്ന് കാണാതായ മകന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിന്നാണ് കുടുംബം അറിഞ്ഞത്. മധ്യപ്രദേശില്‍ നിന്നുള്ള ധരിലാലിനൊപ്പമാണ് മുപ്പതുകാരനായ പ്രശാന്ത് പാക് പിടിയിലായത്.

2017ല്‍ ഷോര്‍ ഇന്‍ഫോടെക്കില്‍ ജോലി ചെയ്യുമ്പോഴാണ് ഇയാളെ കാണാതാകുന്നത്. രാവിലെ ജോലിക്ക് പോയ മകന്‍ 31 മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. മാധാപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ 29ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അച്ഛന്‍ ബാബു റാവു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.