Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമോ വിഗ്രഹവാന്‍ ധര്‍മഃ

ആലപ്പുഴ രാജശേഖരന്‍ നായര്‍byആലപ്പുഴ രാജശേഖരന്‍ നായര്‍
Nov 22, 2019, 02:48 am IST
inSamskriti

കൂജന്തം രാമരാമേതി

മധുരം മധുരാക്ഷരം

ആരൂഹ്യ കവിതാശാഖാം

വന്ദേ വാല്‍മീകികോകിലം

കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷത്തെ മധുരമായി പാടുന്ന വാല്‍മീകിയാകുന്ന കുയിലിനെ ഞാന്‍ വന്ദിക്കുന്നു. രാമന്‍ എന്നുള്ള നാമം മധുരതരമാണ്. അത് നമ്മുടെ വികാരമാണ്, വിചാരമാണ്. രാമന്റെ കഥപറയുന്ന കാവ്യം രാമായണം നമ്മുടെ സംസ്‌കാരത്തിന്റെ കലവറയാണ്. സംഗീതമാണ്. ഈ സംഗീതം നിലച്ചാല്‍ നമ്മുടെ ചലനതാളം ഇല്ലാതെയാകും. ഈ ചലനരാഹിത്യം സര്‍വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധ മതങ്ങളും വിവിധ ജാതികളും ഉപജാതികളും ഉള്‍ക്കൊള്ളുന്ന വിവിധ ഭാഷകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഈ മഹാദേശത്തെ ഒന്നാക്കി ബന്ധിച്ചുനിര്‍ത്തുന്ന അദൃശ്യശക്തി വിശേഷം തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല.

ഭാരതീയ ജനതയുടെ കൈകളില്‍ ഏറ്റവുമധികം താലോലിക്കപ്പെട്ട ഇതിഹാസകൃതിയായ രാമായണം ഏഴുകാണ്ഡങ്ങളില്‍ 24000 ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം എന്നിങ്ങനെ ഏഴുകാണ്ഡങ്ങള്‍ രാമായണത്തിലുണ്ട്. ഒന്നാമത്തതില്‍ ശ്രീരാമന്റെ ബാലചതിരത്തെയും 2, 3, 4 എന്നിവയില്‍ അതാത് സ്ഥാനത്തുവച്ച് നടന്ന കഥകളെയും അഞ്ചാമത്തേത് സര്‍വവ്യാപിയായി, കഥാസന്ദര്‍ഭത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള സൗന്ദര്യത്തെയും ആറാമത് രാമരാവണയുദ്ധത്തിനെയും ഏഴാമത്തേത് തിരിച്ച് അയോധ്യയില്‍ വന്നതിനുശേഷമുള്ള സീതാപരിത്യാഗം, കുശലവോത്പത്തി മുതലായവ സംഭവങ്ങളെയും ആസ്പദമാക്കി യോജിപ്പിച്ചിരിക്കുന്നു. രചിക്കപ്പെട്ട കാലംമുതല്‍ക്കുതന്നെ മറ്റൊരുകൃതിക്കും ലഭിക്കാത്ത പ്രശസ്തി കൈവരിക്കന്‍ കഴിഞ്ഞതാണ് രാമായണത്തിന്റെ സവിശേഷത. പര്‍വതങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുകയും നദികള്‍ ഒഴുകുകയും ചെയ്യുന്നിടത്തോളം കാലം ഭൂമിയില്‍ രാമായണം നിലനില്‍ക്കുമെന്ന് വാല്‍മീകിതന്നെ പറഞ്ഞിട്ടുണ്ട്.

ഉപനിഷത്തുകളും പുരാണങ്ങളും രാമായണ ഭാരത ഇതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മത്തെയും ഹിതത്തെയും ഉപദേശിച്ചുതരുന്നു. സമുദായക്രമം പുലര്‍ത്തുന്നത് ധര്‍മമാണ്.  ഇതുതന്നെയാണ് നീതി നിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്‌ട്രീയശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്‍മികനിയമമാണ്. ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ വസുധൈവകുടുംബകബോധം തെളിയുന്നു. ധര്‍മം ശീലിക്കുക, അധര്‍മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുക. സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക- ഇപ്രകാരമുള്ള സദുപദേശങ്ങള്‍ രാമായണം എന്ന ധാര്‍മിക ഗ്രന്ഥം ശ്രീരാമനിലൂടെ സദാപ്രദാനം ചെയ്യുന്നു. ഭാരതസംസ്‌കാരത്തെയും ജനജീവിതത്തെയും ഏറ്റവും അധികം സ്വാധീനിച്ച ഗ്രന്ഥമേതെന്ന് ചോദിച്ചാല്‍ വാത്മീകി രാമായണമെന്നും വ്യക്തിയാരെന്ന് ചോദിച്ചാല്‍ ശ്രീരാമനെന്നുമാണ് മറുപടി കിട്ടുന്നത്. ധര്‍മാധര്‍മങ്ങളെ വേര്‍തിരിച്ച് ധര്‍മമാര്‍ഗത്തെയും വ്യക്തമാക്കുകയാണ് രാമായണം ചെയ്യുന്നത്. രാമായണത്തിലെ ഓരോ കഥാപാത്രവും സന്ദര്‍ഭമനുസരിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായ സത്യം, ധര്‍മം, നീതി, ഭൂതദയ തുടങ്ങിയ ഉത്കൃഷ്ഠമൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നു. രാമന്‍ സൗമ്യനാണ്.സത്യവാനും മിതഭാഷിയുമാണ്. സര്‍വജനങ്ങള്‍ക്കും പ്രിയങ്കരനാണ്. ധര്‍മത്തെ പ്രാണനിലുമധികം കാത്തുസൂക്ഷിക്കുന്നവനുമാണ്. പണ്ഡിതനും വീര്യവാനും അജയ്യനുമാണ്. എങ്കിലും അദ്ദേഹം വിനയാന്വിതനാണ്. ഗുരുജനങ്ങളെ പൂജിക്കുന്നവനും ആരിക്കുന്നവനുമാണ്.സമദര്‍ശിയാണ്. യുവരാജാവായി അഭിഷേകം നടക്കുമെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ നിലവിട്ട് ആഹ്ലാദിച്ചില്ല. അല്‍പ്പസമയത്തിനുള്ളില്‍ വനത്തില്‍ പോകണമെന്ന് കേട്ടപ്പോള്‍ അതിന് തയ്യാറായി തന്നെ വനവാസത്തിനയയ്‌ക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ച കൈകേയിയോട് ദേഷ്യം കാണിച്ചുമില്ല. ഇവിടെ രാമന്‍ മഹത്വത്തിന്റെയും ധര്‍മത്തിന്റെയും മൂര്‍ത്തിമദ്ഭാവമായി ഭവിക്കുന്നു. താന്‍ ജീവനുതുല്യം സ്‌നേഹിച്ച – ബഹുമാനിച്ച പിതാവിനോടും ധര്‍മപത്‌നി സീതയോടും സഹോദരന്മാരായ ലക്ഷ്മണ-ഭരത-ശത്രുഘ്‌നന്മാരോും പരമഭക്തനായ ഹനുമാനോടും ഗര്‍വിഷ്ടനായ രാവണനോടും എന്തിനധികം, ശൂര്‍പ്പണഖയോടുപോലും ശ്രീരാമചന്ദ്രന്‍ കാണിച്ച ധാര്‍മികതയുടെ ഔത്കൃഷ്ട്യം വാഗതീതമാണ്.

ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരില്‍ സര്‍വഗുണപരിപൂര്‍ണനായി ആരെങ്കിലുമുണ്ടോ എന്ന വാല്മീകിയുടെ ചോദ്യത്തിന് ‘അതേ, ഉണ്ട് –  ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമന്‍’ എന്ന നാരദന്റെ ഉത്തരം രാമദേവന്റെ ധാര്‍മികതയുടെ ഔന്നത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ ഉമാമഹേശ്വരസംവാദത്തില്‍ ഉമ, സ്വഭര്‍ത്താവിനോട് അപേക്ഷിക്കുന്ന ഭാഗം സന്ദര്‍ഭോചിതം തന്നെ-

‘ആകയാല്‍ ഞാനുണ്ടൊന്നു

നിന്തിരുവടിതന്നോ-

ടാകാംക്ഷാപരവശചേതസാ 

ചോദിക്കുന്നു

കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കി

ലെനിക്കിപ്പോള്‍

ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം’

ശ്രീപാര്‍വതിപോലും അറിയാനാഗ്രഹിച്ചത് ശ്രീരാമദേവതത്വം തന്നെ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.