കൊച്ചി: മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കും ആകാം കോടീശ്വരനെന്ന പരിപാടിയിലെ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് സിപിഎമ്മിന് തലവേദനയായി. മലപ്പുറം സ്വദേശി ഗിരീഷ് കുമാറിനോടൊപ്പമുള്ള കോടീശ്വരന്‍ പരിപാടിയിലെ ചോദ്യമാണ് സിപിഎമ്മിനെയും കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപിയേയും നാണക്കേടിലാഴ്‌ത്തുന്ന ട്രോളുകളിലേക്ക് വഴിതെളിച്ചത്.
സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലേക്ക് നയിച്ച ചോദ്യം ഇതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ച എംപി ആരെന്നായിരുന്നു ഗിരീഷിനുള്ള ചോദ്യം. ശശി തരൂര്‍, എ.എം. ആരിഫ്, രമ്യ ഹരിദാസ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു.
ആരിഫിന്റെ പടത്തോടൊപ്പം ‘അപമാനിച്ച് കഴിഞ്ഞെങ്കില്‍ പൊക്കോട്ടെ’ എന്ന ഡയലോഗും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഒഴുകി. മറ്റ് നിരവധി ട്രോളുകളും ആരിഫിനെതിരെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു.


















