കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
അസമില്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് 14 ലക്ഷത്തോളം ഹിന്ദുക്കളും ബംഗാളികളും പുറത്തായതിനെയും മമത ചോദ്യം ചെയ്തു. ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല. അതിലൂടെ ആരുടെയും പൗരത്വം നഷ്ടപ്പെടുകയോ ആരെയും അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്തുകയോ ചെയ്യില്ല. മതത്തിന്റെ പേരിലും ആരെയും വേര്‍തിരിക്കില്ല, മമത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: