കോഴിക്കോട്: മുസ്ലിം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപ്പോലെയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ജനരോഷം മറികടക്കുന്നതിനാണ് സിപിഎം മുസ്ലിം തീവ്രവാദികള്‍ക്കെതിരായി അടവ് മാറ്റിയിരിക്കുന്നതെന്നും ആരോപിച്ചു.
മാവോയിസ്റ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളെന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രസ്താവന നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ യുഎപിഎ കേസില്‍ ജന വികാരം എതിരാണെന്ന തിരിച്ചറിവിലാണ് സിപിഎം മലക്കം മറിയുന്നത്. ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കാതെ പോയത് സിപിഎമ്മിന്റെ തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമാണ്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. സിപിഎം എസ്ഡിപിഐ സഖ്യം പലയിടത്തുമുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിനു, ഷിബിന്‍ കൊലപാതകക്കേസുകള്‍ അട്ടിമറിക്കപ്പെട്ടത് ഇരുപാര്‍ട്ടികളുടെയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ്. പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നുമാണ് പി. മോഹനന്‍ പ്രസ്താവന നടത്തിയത്. ഇത് വിവാദമായതോടെ താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചതെന്നും മോഹനന്‍ വ്യക്തമാക്കി. ഇതിനെ പിന്തുണച്ച് പി. ജയരാജനും രംഗത്ത് എത്തിയിരുന്നു. ഇസ്‌ളാമിസ്റ്റുകളെ വിമര്‍ശക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുള്ള ഇസ്ലാംമത വിശ്വാസികള്‍ സിപിഎമ്മിനൊപ്പം ചേരുമെന്നായിരുന്നു പി. ജയരാജന്റെ പരാമര്‍ശം.
















