കണ്ണൂർ: 86-ാം വയസ്സിലും ശബരിമല ദര്‍ശനം നടത്താൻ തയാറെടുക്കുകയാണ് കൃഷ്ണന്‍ തന്ത്രി. നടാല്‍ മുല്ലപ്പള്ളി തന്ത്രി കുടുംബത്തിലെ കൃഷ്ണന്‍ തന്ത്രികള്‍ തുടര്‍ച്ചയായ 57-ാം വര്‍ഷമാണ് ശബരിമല യാത്ര നടത്തുന്നത്. സദാസമയവും അയ്യപ്പനെ മനസ്സില്‍ കൊണ്ടുനടക്കുന്ന തന്ത്രിക്ക് മണ്ഡല കാലത്ത് ശബരിമലക്ക് പോയി അയ്യപ്പനെ ദര്‍ശനം നടത്തണമെന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ.
അയ്യപ്പ അനുഗ്രഹത്താല്‍ 86-ാം വയസ്സിലും മനസ്ഥൈര്യത്താല്‍ ചുറുചുറുക്കോടെ ജീവിക്കുന്ന ഇദ്ദേഹം സ്വന്തമായി ഒരു അയ്യപ്പമഠവും പണി കഴിപ്പിച്ച് നാട്ടുകാര്‍ക്ക് കൈമാറിയിട്ടുണ്ട്. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഒരു മാസം മുമ്പ് ഇവിടെയെത്തി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. അയ്യപ്പന്റെ അനുഗ്രഹമാണ് തന്ത്രി സന്ദര്‍ശിക്കാനും ആദരിക്കാനും ഇടയാക്കിയതെന്നും ഇത് ജന്മസാഫല്യമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ജനുവരി അഞ്ചിനാണ് തന്ത്രി മല ചവിട്ടുന്നത്. നടന്നു പോകുന്ന അയ്യപ്പഭക്തര്‍ക്ക് 25 വര്‍ഷം തുടര്‍ച്ചയായി ഒരു ഇടത്താവളം കൂടിയാണ് പുന്നക്കല്‍ മഠം എന്ന ഈ അയ്യപ്പ മഠം.
















