ചാല: വീടും സ്ഥലവും ഒഴിയാന്‍ കോടതി ഉത്തരവ്. എങ്ങോട്ടു പോകണമെന്നറിയാതെ ചാലയിലെ കണ്ണോത്ത് മഠപ്പുര യശോദയും കുടുംബവും. കുടുംബക്കാര്‍ നല്‍കിയ കേസ് വിധിയായതോടെയാണ് 70 വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്നും ഒഴിയാന്‍ കോടതിവിധി വന്നത്. ഇതോടെ പെരുവഴിയിലായിരിക്കുകയാണ് കുടുംബം.
എങ്ങോട്ടു പോകണമെന്നറിയാതെ നാട്ടുകാരുടെ കരുണക്കായി കാത്തിരിക്കുകയാണ് യശോദയും കുടുംബവും. നിത്യരോഗികളായ ഈ കുടുംബം 72 വയസ്സായ യശോദ, മകന്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം വിഷമതകള്‍ അനുഭവിക്കുന്ന മകള്‍ ബിന്ദു, യശോദയുടെ സഹോദരി എന്നിവരാണ് കിടിപ്പാടമില്ലാതെ വഴിയാധാരമായിരിക്കുന്നത്.
കോടതി വിധിപ്രകാരം വീട്ടില്‍ നിന്നും ഒഴിപ്പിച്ചെങ്കിലും വീട് വിട്ടുപോകാന്‍ ഇവര്‍ തയ്യാറായിട്ടില്ല. മറ്റെവിടെയും സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്ത ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി വീട്ടിന്റെ വരാന്തയില്‍ താമസിക്കുകയാണ്. കോടതി കനിഞ്ഞില്ലെങ്കിലും നാട്ടുകാര്‍ കനിയുമെന്ന് പ്രതീക്ഷയിലാണ് ഇവര്‍. രോഗശയ്യയിലായ മകളേയും കുട്ടി എങ്ങോട്ടു പോകുമെന്നറിയാതെ കരുണയ്‌ക്കായി കാത്തിരിക്കുകയാണ് കുടുംബം.
ഇന്നലെ ചാല ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവരെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
















