തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് മര്‍ദിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതോടെ സഭ പ്രക്ഷുബ്ധമായി. ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രതിഷേധം. പോലീസ് അതിക്രമത്തെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. വി.ടി.ബല്‍റാം എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.
മര്‍ദന ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് മാര്‍ച്ചിനു നേരെ ഉണ്ടായ പോലീസ് അക്രമം അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന് വ്യക്തമാക്കി. കെഎസ്യുക്കാര് പോലീസിനെ ആക്രമിച്ചെന്നും മന്ത്രി വ്യക്തമാക്കി. അതിക്രൂരമായ മര്‍ദനമാണ് നടന്നതെന്നും മന്ത്രി പറഞ്ഞത് പോലീസ് ഭാഷ്യമാണെന്നും വി.ടി.ബലറാം തുറന്നടിച്ചു.
















