ന്യൂദല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷ തീവ്രവാദം ക്രമാതീതമായി വളരുന്നെന്നും അതിന് കുടപിടിക്കുന്നത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ ഉണ്ടെന്നും അവര്‍ ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു മമതാ ബാനര്‍ജിയുടെ വിമര്‍ശനം.
പേരെടുത്ത് പറയാതെയായിരുന്നു മമതയുടെ വിമര്‍ശനമെങ്കിലും ഇതിനെതിരെ ഒവൈസി രംഗത്തെത്തി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറ്റവും അവികസിതരായ മുസ്ലീങ്ങള്‍ ബംഗാളിലാണെന്ന് പറയുന്നതിനെ മത തീവ്രവാദം എന്ന് മുദ്രകുത്തേണ്ടതില്ലെന്ന് ഒവൈസി പറഞ്ഞു.
ഹൈദരാബാദില്‍ നിന്നുള്ള തങ്ങളെകുറിച്ച് ദീദി ആശങ്കയിലാണെങ്കില്‍ ബംഗാളില്‍ ബിജെപി എങ്ങനെ 42ല്‍ 18 ലോക്സഭാ സീറ്റ് നേടിയെന്ന് വിശദീകരിക്കണമെന്നും ഒവൈസി പറഞ്ഞു.
















