Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെട്ടിലായി, വിയര്‍ത്ത് യെച്ചൂരി; കേരള സര്‍ക്കാരിനെ തള്ളണോ കൊള്ളണോ; പത്രസമ്മേളനത്തില്‍ ഉരുണ്ടുകളിച്ച് ജനറല്‍ സെക്രട്ടറി

കെ.സുജിത് by കെ.സുജിത്
Nov 19, 2019, 12:50 pm IST
in Kerala

ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിതെ സിപിഎം കേന്ദ്ര നേതൃത്വം. രാജ്യത്ത്  സിപിഎം മുഖ്യമന്ത്രിയുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടുത്തെ  സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരമൊരു പ്രതിസന്ധിയിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പ്രഖ്യാപി

ത നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഓഫീസുള്‍പ്പെടെ നടത്തിക്കൊണ്ടുപോകുന്നത് കേരളത്തിലെ സഹായം കൊണ്ടും. പിണറായിയെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം. 

പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഇന്നലെ നിലപാട് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനം നിലപാടില്ലാതെ വിയര്‍ത്തു കുളിച്ചാണ് യെച്ചൂരി അവസാനിപ്പിച്ചത്. യുഎപിഎ, ശബരിമല, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ യെച്ചൂരി പ്രതിരോധത്തിലായി. യുഎപിഎ കരിനിയമമാണെന്നതില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ യെച്ചൂരി,  കേരളത്തില്‍ ഇതേ നിയമം ചുമത്തി കേസെടുക്കുന്നതില്‍ വിശദീകരണം തേടിയപ്പോള്‍ ഉരുണ്ടുകളിച്ചു. കേരളത്തിലെ സിപിഎമ്മിന് ഭിന്ന നിലപാടാണോ ഉള്ളതെന്ന ചോദ്യത്തിന് രാജ്യത്ത് പാസാക്കിയ നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറാനായിരുന്നു ശ്രമം.  

നിലപാടിലെയും പ്രയോഗത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പാര്‍ട്ടി നിലപാടാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി യെച്ചൂരി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പാര്‍ട്ടിയുടെ നിലപാട് കേരളത്തിലെ നേതാക്കള്‍ക്കും അറിയാമെന്ന മുനവച്ച പരാമര്‍ശവും ഇതിനിടെയുണ്ടായി. നിങ്ങളുടെ സര്‍ക്കാരെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായ അദ്ദേഹം മലയാളിയായതിനാനാല്‍ താങ്കളുടെ സര്‍ക്കാരെന്ന് എനിക്കും പറയാമല്ലോയെന്ന വിചിത്ര വാദവും ഉന്നയിച്ചു. മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പ്രതികരിക്കാനും തയ്യാറായില്ല. നിങ്ങള്‍ കേരള സര്‍ക്കാരിനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. ഒരു സംസ്ഥാനത്തെ എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും മറുപടി പറയലല്ല തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.  

എല്ലാ വിഭാഗത്തിലുമുള്ള ആരാധാനാലയങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച് യെച്ചൂരി വിശദീകരിച്ചു. വിധിയില്‍ കൂടുതല്‍ വ്യക്തത തേടേണ്ടതുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് താനത് കേട്ടില്ലെന്നും മലയാളം അറിയില്ലെന്നുമായിരുന്നു മറുപടി. ദല്‍ഹിയില്‍ താമസിക്കുന്ന മലയാളികളായ പിബി അംഗങ്ങളോട് ചോദിച്ചാല്‍ മനസിലാകുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. ഇതോടെ സുപ്രീംകോടതി ഉത്തരവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് യെച്ചൂരി ഒഴിവായി. പ്രായോഗികമായി സ്‌റ്റേയുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് ഇത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.