ഇന്ന് സര്‍വസാധാരണയായി പ്രായഭേദമെന്യേ ആളുകളില്‍ കാല്‍മുട്ട് വേദന കണ്ടുവരുന്നുണ്ട്. പടികള്‍ കയറുമ്പോള്‍ വേദന, നടക്കുമ്പോള്‍ മുട്ടിനകത്തു നിന്ന് ശബ്ദം കേള്‍ക്കുക, മുട്ടില്‍ നീര്‍വീക്കം ഉണ്ടാകുക, മുട്ട് മടക്കാനാകാതെ വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കാല്‍മുട്ടിലെ തരുണാസ്ഥികള്‍ തേഞ്ഞു പോകുന്ന അവസ്ഥ ( മുട്ട്തേയ്മാനം) യാണിതെന്നാണ് ആധുനിക ചികിത്സകര്‍ കണ്ടെത്തിയിരിക്കുന്നത്. മുട്ടിമാറ്റിവെയ്ക്കാലാണ് ഇതിനുള്ള പ്രതിവിധിയെന്നും ആധുനിക ശാസ്ത്രം പറയുന്നു. ഇത് വളരെ ചെലവേറിയതാണ്. എന്നാല്‍
പാരമ്പര്യ ചികിത്സയില്‍ ക്രോര്ട്ടുശീര്ഷത്തിന് ഫലവത്തായ പ്രതിവിമിയുണ്ട്. താഴെ പറയുന്ന ലേപനം അത്തരത്തില്‍ ഗുണപ്രദമാണെന്ന് പരീക്ഷിച്ച് അറിഞ്ഞിട്ടുള്ളതാണ്.
ലേപനം തയ്യാറാക്കുന്നവിധം:
നീല ഉമ്മത്തിന്റെ കായ് തലഭാഗം മുറിച്ചു മാറ്റി അതിന്റെ ഉള്ളിലെ ചോറും കുരുവും ഒരു കമ്പുകൊണ്ട് ചുരണ്ടിക്കളഞ്ഞ് അതില്‍ കാരെള്ള് നിറച്ച്, വെട്ടിമാറ്റിയ കഷ്ണം കൊണ്ടടച്ച് ഉമ്മത്തിന്റെ ഏഴ് ഇലകൊണ്ട് പൊതിഞ്ഞ് കറുകപ്പുല്ലു കൊണ്ടോ, പ്രസാരിണി വള്ളികൊണ്ടോ കെട്ടി ഒരു ലിറ്റര്‍ അരിക്കാടിയില്‍ ഇട്ട് തിളപ്പിച്ച് കാടിമുഴുവന് വറ്റും മുമ്പ് വാങ്ങി, ഉമ്മം നിറച്ചതെടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ച് അത്രയും തൂക്കത്തില്‍ ഉന്തുപ്പും ചേര്‍ത്ത് ശേഷിച്ച കാടിവെള്ളത്തില്‍ കല്ലില്‍ അരച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് കാല്‍മുട്ടില്‍ മുഴുവനായും ലേപനം ചെയ്ത് ഒരു തുണി കൊണ്ട് കെട്ടി വയ്ക്കുക. രണ്ടോമൂന്നോ മണിക്കൂര്‍ കഴിഞ്ഞ് അതെടുത്തു മാറ്റി വീണ്ടും ലേപനം ചെയ്യുക. മൂന്നു ദിവസം ഇങ്ങനെ ചെയ്താല്‍ മുട്ടുവേദനയും നീരും മാറും. ചിലര്‍ക്ക് ഏഴു ദിവസം തുടര്‍ച്ചയായി ചെയ്യേണ്ടി വരും. നീല ഉമ്മത്തിന്റെ കായയ്ക്കു പകരം വെളുത്ത ഉമ്മത്തിന് കായയും ഉപയോഗിക്കാം.
ഇനി ഇവ രണ്ടും ലഭ്യമല്ലെങ്കില്‍ മറ്റൊരു തരത്തിലും ലേപനമുണ്ടാക്കാം. കള്ളിപ്പാലയുടെ ഇളം തണ്ട് മുറിച്ചെടുത്ത് അതിന്റെയുള്ളില് കടുക് നിറച്ച് കോര്‍ക്കു കൊണ്ട് രണ്ടറ്റവും അടച്ച് ചുറ്റിലും അരയിഞ്ച് കനത്തില്‍ പുറ്റുമണ്ണ് കുഴച്ചു
പൊതിഞ്ഞ് മണ്ണു വിണ്ടുകീറും വരെ അടുപ്പിലിട്ട് ചുടുക. മണ്ണ് വിണ്ടു കീറിയാല്‍ വാങ്ങി, മണ്ണുകളഞ്ഞ് വെട്ടി നുറുക്കി, ഉള്ളിലുള്ളതൊന്നും കളയാതെ തുല്യ അളവില്‍ ഇന്തുപ്പും കൂട്ടിയരച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് കാല്‍മുട്ടില്‍ തേയ്ക്കുക.
ക്രോര്ട്ടുശീര്ഷത്തിനുള്ള കഷായം: കരിങ്കുറിഞ്ഞി വേര്, കുറുന്തോട്ടിവേര്, മുത്തങ്ങ, ചുക്ക്, അമൃത്, അരത്ത,ദേവതാരം, ഇരട്ടിമധുരം, പ്രസാരിണി, വെളുത്ത ആവണക്കിന് വേര്, ശതകുപ്പ, വെളുത്തുള്ളി, മുരിങ്ങാത്തൊലി, ഇവയോരോന്നും 10 ഗ്രാം വീതം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം 10 തുള്ളി എള്ളെണ്ണയും മൂന്നു വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ഇന്തുപ്പും അരസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിക്കുക. ക്രോര്ട്ടുശീര്ഷം ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: