കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി രൂക്ഷമായതോടെ സംസ്ഥാനത്തെ നിര്‍മാണമേഖല നിശ്ചലമാകുന്നു. ട്രഷറി പൂട്ടലിന്റെ വക്കിലെത്തിനില്‍ക്കെ കരാറുകാര്‍ക്ക് കൊടുക്കാനുള്ളത് 3500 കോടി. ഒരു വര്‍ഷം മുമ്പ് ചെയ്ത പ്രവൃത്തിയുടെ വരെ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് ട്രഷറിയില്‍ സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ ടെന്‍ഡറുകള്‍ എടുക്കേണ്ടെന്നാണ് കരാറുകാരുടെ തീരുമാനം.
ഒരു കോടിയില്‍ താഴെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ടാര്‍ വാങ്ങിക്കൊടുത്തിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അതും നിര്‍ത്തി. ഇപ്പോള്‍ കരാറുകാര്‍ നേരിട്ട് വാങ്ങണം. പത്ത് ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയോളം ടാര്‍ വാങ്ങാന്‍ മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് കരാറുകാര്‍ പറയുന്നു. ഇത് നിര്‍മാണപ്രവൃത്തികളുടെ ഗുണനിലവാരത്തെ ബാധിക്കും. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മാണസാമഗ്രികളുടെ അളവ് കുറയ്ക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരാകും. തദ്ദേശ സ്ഥാപനങ്ങളിലെ ചെറുകിട പ്രവൃത്തികളെയാകും പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
നിര്‍മാണ മേഖല പ്രതിസന്ധിയിലായതോടെ ഡിസംബര്‍ 31ന് മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാനുള്ള സാധ്യത വിരളമാണ്. പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും 900 കോടിയോളം അനുവദിക്കുമെന്ന് മരാമത്ത് വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതിന് ധനവകുപ്പിന്റെ അനുമതി വേണം. മണ്ഡലക്കാലം തുടങ്ങിയിട്ടും പ്രതിസന്ധി മൂലം ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളില്‍ ഇനിയും 40 ശതമാനത്തോളം പൂ
ര്ത്തിയാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: