ന്യൂദല്‍ഹി: ആഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ പുന:സംഘടനയക്ക് ശേഷം 75 ഭീകരന്മാര്‍ കശ്മീരിലേക്ക് കടന്നു കയറിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച രഹസ്യാന്വേഷണ വിഭാഗം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളാണ് വിവരം സ്ഥിരീകരിച്ചത്. ജമ്മുകശ്മീരിലെ സ്വൈര്യ ജീവിതം ഇല്ലാതാക്കാനും ഭരണസംവിധാനത്തെ തകര്‍ക്കാനുമാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സുപ്രധാന കേന്ദ്രങ്ങളെ അക്രമിക്കുകയെന്നതാണ് ഭീകരരുടെ പ്രധാന ലക്ഷ്യമെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഫ്രീമേസണ്‍ ക്ഷേത്രം, സര്‍വോത്തമ മസോണിക് ക്ഷേത്രം, കോഡര്‍ ഹാള്‍ ഉള്‍പ്പെടെയുള്ള പ്രശസ്തമായ സ്ഥലങ്ങളില്‍ നിന്ന് ഭീകരരെ പിടികൂടിയതായും ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. രണ്ടുദിവസം മുന്‍പ് സുരക്ഷാ വിഭാഗങ്ങളുടെ സംയുക്ത ടീം അഞ്ചു ഭീകരന്മാരെ കസ്റ്റഡിയിലെടുത്തിരുന്നു.
കശ്മീരിലെ സോപോറില്‍ നിന്നും മൂന്നു ഭീകരന്മാരെ പ്രദേശവാസികളുടെ വിവരത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഷ്‌ക്കറുമായി ബന്ധപ്പെട്ട ലഘുലേഘകളും പോസ്റ്ററും പിടിച്ചെടുത്തു. കുപ്‌വാര ബൈപാസ്സില്‍ വച്ച് രണ്ട് ഭീകരന്മാരെ പോലീസ് അറസ്സ്ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ നിന്ന് തോക്കുകളും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തിയതായും പോലീസ് അറിയിച്ചു. അതിര്‍ത്തിയിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ നടക്കുന്ന ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ടിന്റെ ശക്തി കൂട്ടുന്നു.
















