Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശബരിമല പൂര്‍ണസജ്ജമെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം തെറ്റ്, പരിമിതമായ സൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കാൻ ശ്രമം

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 16, 2019, 01:54 pm IST
in Local News

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല പൂര്‍ണസജ്ജമായെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ കഴമ്പില്ല. ദേവസ്വം മന്ത്രിതന്നെ ഒരുക്കങ്ങളുടേതായി പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് സന്നിധാനത്തെത്തുന്ന തീര്‍ഥാടക ലക്ഷങ്ങളില്‍ ഭൂരിപക്ഷത്തിനും തലചായ്‌ക്കാനിടമോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ഇല്ലെന്ന് വ്യക്തമാകും. പരിമിതമായ സൗകര്യങ്ങള്‍ മാത്രമൊരുക്കി തീര്‍ഥാടകരെ വലയ്‌ക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്ന ആക്ഷേപം ഭക്തര്‍തന്നെ ഉന്നയിക്കുന്നു. 

സന്നിധാനത്ത് 6500 പേര്‍ക്ക് വിരിവച്ചു വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുïെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് തീര്‍ഥാടകരെത്തുന്ന സന്നിധാനത്ത് കേവലം 6500 പേര്‍ക്ക് മാത്രമാണ് വിരിവയ്‌ക്കാന്‍ സൗകര്യമുള്ളത്. പോലീസിന്റെ വെര്‍ച്ച്വല്‍ക്യൂ സംവിധാനത്തില്‍ക്കൂടിമാത്രം ഇരുപതിനായിരത്തിലേറെ തീര്‍ഥാടകരെ ഒരുദിവസം സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുന്നത്. സന്നിധാനത്ത് 1161 ശൗചാലയങ്ങള്‍ തയാറാക്കിയതായാണ് മറ്റൊരു അവകാശവാദം. സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ എത്രയോ പരിമിതമാണ് ഇവയെന്നും കാണാം. 

പമ്പയില്‍ മൂവായിരം ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുïെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സന്നിധാനത്ത് തിരക്ക് ഏറിയാല്‍ പമ്പയില്‍ ഭക്തരെ തടയുക പതിവാണ്. ഈ സമയങ്ങളില്‍ ഭക്തലക്ഷങ്ങളാണ് പമ്പയില്‍ തമ്പടിക്കുന്നത്. പമ്പയില്‍ 346 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിലെ തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോലും വഴിയില്ലാതെ അയ്യപ്പഭക്തര്‍ വലയുന്ന കാഴ്ച വ്യക്തമാവും.

നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ 9000 പേര്‍ക്ക് വിരിവയ്‌ക്കാനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളെല്ലാം പാര്‍ക്കുചെയ്യുന്നത് നിലയ്‌ക്കലിലാണ്. ഒരേസമയം പതിനായിരത്തിലേറെ വാഹനങ്ങള്‍ സാധാരണ ദിവസങ്ങളില്‍ ഇവിടെ കാണും. പമ്പയില്‍നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളില്‍ തീര്‍ഥാടകരെയെല്ലാം എത്തിക്കുന്നതും നിലയ്‌ക്കലിലാണ്. ഇത്രയധികം തീര്‍ഥാടകര്‍ ഒരേസമയം എത്തുന്ന നിലയ്‌ക്കലിലും വിരിവയ്‌ക്കാനും വിശ്രമിക്കാനുമുള്ള മതിയായ സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 1090 ശൗചാലയങ്ങള്‍ ഉïെന്നാണ് കണക്ക്. അതും അപര്യാപ്തമാണ്. 

സന്നിധാനത്തും പമ്പയിലും ദേവസ്വംബോര്‍ഡ് ഒരുക്കുന്ന അന്നദാനവും അവിടെയെത്തുന്ന ഭക്തരില്‍ ന്യൂനപക്ഷത്തിനു മാത്രമെ കൊടുക്കാനാവൂ. കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് പോലീസിനെ ഉപയോഗിച്ച് അയ്യപ്പഭക്തരെ പീഡിപ്പിച്ചവര്‍ ഇക്കുറി അസൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കുമോ എന്ന ആശങ്കയിലാണ് ഭക്തര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.