ന്യൂദല്‍ഹി: അയോധ്യ വിധിയെ രാജ്യമെങ്ങും സ്വാഗതം ചെയ്യുകയും സമാധാനത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടും എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദൂന്‍ ഒവൈസിയുടെ വിദ്വേഷം അവസാനിക്കുന്നില്ല. നവംബര്‍ ഒമ്പതിന് അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് നിയമം അനുസരിച്ചുള്ള വിധിയല്ലെന്നും വിശ്വാസം അനുസരിച്ചുള്ള വിധിയാണെന്നും ഒവൈസി പരിഹസിച്ചു. എനിക്ക് എന്റെ പള്ളി വേണമെന്നും ഔട്ട്ലുക്ക് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒവൈസി പറഞ്ഞു. കുറച്ചു ഭൂമിക്കു വേണ്ടിയല്ല കേസ് നടന്നത്. അമ്പലം പൊളിച്ചല്ല പള്ളി പണിഞ്ഞതെന്നാണ് കോടതി പറഞ്ഞത്. അതിനാല്‍ എനിക്ക് എന്റെ പള്ളി തിരികെ വേണമെന്നും ഒവൈസി.
നേരത്തേ, കോടതി വിധിക്ക് ശേഷവും വിവാദ പരാമര്‍ശവുമായി ഒവൈസി രംഗത്തെത്തിയിരുന്നു. ഇതിനെതിരേ പരാതിയും നിലവിലുണ്ട്. വിധിക്കെതിരായ പരാമര്‍ശങ്ങളിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി.
അഭിഭാഷകനായ പവന് കുമാര്‍ എന്ന വ്യക്തിയാണ് ഭോപ്പാലിലെ ജവാന്‍ഗിരാബാദ് പോലീസ് സ്റ്റേഷനില്‍ ഒവൈസിക്കെതിരെ പരാതി നല്‍കിയത്. അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, വിധിയില്‍ തൃപത്നല്ലെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ ആദ്യ പ്രതികരണം. സുപ്രീംകോടതി പരമോന്നതമാണ്. നമ്മുക്ക് ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് സംഭവിക്കാം. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള് നിരസിക്കണം. ‘മുസ്ലീങ്ങള്‍ ദരിദ്രരാണ്, പക്ഷേ അഞ്ച് ഏക്കര്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും ഞങ്ങള്‍ക്ക് പണം ശേഖരിക്കാം. നിങ്ങളു ടെകാരുണ്യം ഞങ്ങള്‍ക്ക് ആവശ്യമില്ല,’എന്നായിരുന്നു ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ വിവാദ പ്രതികരണം.
















