തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറക്കാനായി ചെലവഴിച്ചത് 4 ലക്ഷം രൂപ. സുരക്ഷ ഒരുക്കിയത് 300 അംഗ സംഘം. കട്ടപ്പനയിലെ സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യാന്‍ പിണറായിയെ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചതിന് സംഘാടക സമിതിയാണ് നാലു ലക്ഷം രൂപ ചെലവഴിച്ചത്.
യൂണിയന്‍ നേതാക്കള്‍ ഇടപെട്ടാണ് മുഖ്യമന്ത്രിയെ ഹെലികോപ്റ്റര്‍ മാര്‍ഗം കട്ടപ്പനയില്‍ എത്തിച്ചത്. പരിപാടിയുടെ തലേന്ന് എയര്‍ ചാര്‍ജായി 4 ലക്ഷം രൂപ മുന്‍കൂര്‍ അടച്ചശേഷമാണ് മുഖ്യമന്ത്രി പരിപാടിക്ക് എത്തുന്ന കാര്യത്തില്‍ ഉറപ്പു ലഭിച്ചത്. കട്ടപ്പനയില്‍ എത്തിയ മുഖ്യമന്ത്രിക്ക് 300 അംഗ സംഘം സുരക്ഷയാണ് ഒരുക്കിയത്. ഇന്റലിജന്‍സും, സ്‌പെഷല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘങ്ങളും ദിവസങ്ങള്‍ക്കു മുന്‍പേ വേദിയില്‍ നിരീക്ഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കട്ടപ്പനയില്‍ പിണറായിക്കു സുരക്ഷ നല്‍കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള സാഹചര്യത്തില്‍ പ്രത്യേക കമാന്‍ഡോ സംഘത്തിന്റെ അകമ്പടിയും മുഖ്യമന്ത്രിക്കുണ്ടായിരുന്നു.
















